വിഖ്യാത നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു

വിഖ്യാത നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു. 87 വയസായിരുന്നു. 2015ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം നേടിയിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

60ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ ചിലതിന്റെ ചിത്ര സംയോജനവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചത്. ദേശ ഭക്തി സിനിമകളിലൂടെയാണ് അദ്ദേഹം എന്നും പ്രേക്ഷകരുടെ ഇടയില്‍ ഓര്‍മിക്കപ്പെടുന്നത്. ക്രാന്തി, പൂരബ് ഓര്‍ പശ്ചിം എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. തൊണ്ണൂറുകള്‍ക്ക് ശേഷം അദ്ദേഹം സജീവമായി സിനിമ മേഖലയില്‍ ഉണ്ടായിരുന്നില്ല.

ഇന്ന് പാകിസ്താന്റെ ഭാഗമായ അബോട്ടബാദിലാണ് അദ്ദേഹം ജനിച്ചത്. പിന്നീട് 10ാം വയസില്‍ ദില്ലിയിലേക്ക് എത്തി. ഹരികൃഷ്ണകുമാര്‍ ഗോസ്വാമി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ ദിലീപ് കുമാറിന്റെ ആരാധകനായിരുന്ന മനോജ് അദ്ദേഹത്തിന്റെ ശബ്ദമെന്ന സിനിമിലെ കഥാപാത്രത്തിന്റെ സ്വയം സ്വീകരിക്കുകയായിരുന്നു. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം, നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.

Related Posts

റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം: ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു
  • April 24, 2025

റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ വിട്ടയച്ചു. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെത്തിയ ജെയിന്‍ കുര്യന്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള…

Continue reading
ഗൗതം ഗംഭീറിന് വധഭീഷണി; സന്ദേശം കശ്മീര്‍ ഐഎസ്‌ഐഎസിന്റെ പേരില്‍
  • April 24, 2025

ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ‘ഐ കില്‍ യൂ’ എന്ന ഒറ്റവരി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ ഗൗതം തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം: ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു

റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം: ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു

‘ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല, പച്ചക്കള്ളം’; ഷൈനെതിരായ പരാതിയില്‍ ഇടപെട്ടെന്ന ആരോപണത്തിന് മറുപടിയുമായി ഫെഫ്ക

‘ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല, പച്ചക്കള്ളം’; ഷൈനെതിരായ പരാതിയില്‍ ഇടപെട്ടെന്ന ആരോപണത്തിന് മറുപടിയുമായി ഫെഫ്ക

മുന്നണി പ്രവേശനം; ലീഗ് നേതാക്കളെ കാണാന്‍ പിവി അന്‍വര്‍; കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി

മുന്നണി പ്രവേശനം; ലീഗ് നേതാക്കളെ കാണാന്‍ പിവി അന്‍വര്‍; കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി

മാസപ്പടി കേസ് : വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്

മാസപ്പടി കേസ് : വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്