പഹൽഗാം ആക്രമണം പാകിസ്താൻ സ്പോൺസർ ചെയ്‌തു, വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ലെന്ന് കരുതി; സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു ലഫ്. ഗവർണർ

പഹൽഗാമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയിൽ ഉണ്ടായിരുന്നില്ല . വിനോദസഞ്ചാരികളെ ഭീകരർ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം പാകിസ്താൻ സ്പോൺസർ ചെയ്തതായിരുന്നു. സമുദായിക സംഘർഷം ഉണ്ടാക്കാൻ ആണ് ആക്രമണത്തിലൂടെ ലക്ഷ്യം വച്ചത്. ഭീകരക്രമണത്തിന് പിന്നിൽ പാകിസ്താൻ എന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

ഭീകരർ വിനോദസഞ്ചാരികളെ ഉന്നം വെക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ബൈസരൻ വാലി മേഖലയിൽ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തിന്‍റെ പ്രാദേശിക സഹായങ്ങൾ ലഭിച്ചു എന്നും രാജ്യത്തിന്‍റെ ആത്മാവിനെ ഇല്ലാതാക്കിയ സംഭവമാണ് നടന്നതെന്നും മനോജ് സിൻഹ പറയുന്നു. ഘട്ടം ഘട്ടമായി ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മുഴുവൻ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മനോജ് സിൻഹ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ 82 ദിവസം വേണ്ടി വന്നുവെന്നും കോൺഗ്രസ് വിമർശിച്ചു.

Related Posts

എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • July 10, 2026

2025 കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. കരൂരില്‍ താന്‍ റാലി നടത്തിയപ്പോള്‍ പൊലീസിനെ വിശ്വസിച്ചുപോയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് വിജയ് പറഞ്ഞു. നാമക്കലിലെ യോഗം കഴിഞ്ഞ് കരൂരിലേക്ക് വരുമ്പോള്‍ പോലീസ് സാഹചര്യം പറഞ്ഞ് തന്നില്ല. പോലീസ്…

Continue reading
സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി
  • July 10, 2026

സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ കൂട്ട രാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 24 ഓളം ജീവനക്കാര്‍ രാജിവച്ചു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 24 ഓളം ജീവനക്കാരുടെ രാജി. ജോലി സമയം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍