നായകൻ വരാർ…; സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്, അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ മടങ്ങിയെത്തും. കൈവിരലിനേറ്റ പരുക്ക് ഭേദമായതിനെ തുടർന്നാണ് തീരുമാനം. വിക്കറ്റ് കീപ്പറിനൊപ്പം ടീമിന്റെ നായക പദവിയും സഞ്ജു ഏറ്റെടുക്കും. കൈവിരലിനേറ്റ പരുക്ക് കാരണം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബാറ്ററായി മാത്രമാണ് സഞ്ജു കളിച്ചത്.

സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. വിക്കറ്റ് കീപ്പർ റോളില്‍ ദ്രുവ് ജൂറലുമായിരുന്നു രാജസ്ഥാനായി കളത്തിലെത്തിയത്. രാജസ്ഥാന്റെ അടുത്ത മത്സരം മികച്ച പഞ്ചാബ് കിങ്സുമായാണ്.ഇതുവരെ ടൂർണമെന്റില്‍ തോല്‍വിയറിയാത്ത പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജുവിന്റെ സാന്നിധ്യം രാജസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഹൈദരാബാദിനോടും കൊല്‍ക്കത്തയോടും പരാജയപ്പെട്ടെങ്കിലും ചെന്നൈയെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ രാജസ്ഥാന് കഴിഞ്ഞു.

Related Posts

പടക്കപ്പലില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ; പരീക്ഷണം ഐഎന്‍എസ് സൂറത്തില്‍ നിന്ന്
  • April 24, 2025

ഗുജറാത്തിലെ സൂറത്തില്‍ പടക്കപ്പലില്‍ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് സൂറത്ത് നടത്തിയ മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍( MRSAM) പരീക്ഷണം നാവികസേന വിജയകരമായി പൂര്‍ത്തിയാക്കി. കടലിലൂടെ നീങ്ങുന്ന ശത്രുവിനെ മിസൈല്‍ ഉപയോഗിച്ച്…

Continue reading
ഭീകരവാദത്തിന് മതവുമായി ബന്ധമില്ല, രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ നേരിടണം; എം എ ബേബി
  • April 24, 2025

ഭീകരവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഭീകരവാദത്തിന് മതവുമായി ബന്ധമില്ല. എല്ലാത്തരത്തിലും ഉള്ള തീവ്രവാദവും വർഗീയതയും എതിർക്കണം. മദനി തീവ്രവാദ പരമായ നിലപാട് ഉണ്ടായിരുന്ന ആളാണ്. ആ മദനി ഇന്നില്ല.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍

ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍

പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും

പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും

പഹൽഗാം ഭീകരാക്രമണം; ‘കേന്ദ്രസർക്കാർ മറുപടി പറയണം; പ്രദേശത്ത് സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായില്ല’; കോൺ​ഗ്രസ്

പഹൽഗാം ഭീകരാക്രമണം; ‘കേന്ദ്രസർക്കാർ മറുപടി പറയണം; പ്രദേശത്ത് സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായില്ല’; കോൺ​ഗ്രസ്

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധ്യത; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധ്യത; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ