‘അയോധ്യയിൽ 25 ലക്ഷം ദീപം തെളിയും, ഇന്ന് രണ്ട് ലോക റെക്കോർഡുകൾ‌ പിറക്കും’: ആചാര്യ സത്യേന്ദ്ര ദാസ്

രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ദർശനം സു​ഗമമാക്കാനായി വേണ്ട നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം ANIയോട് വ്യക്തമാക്കി. ഇത്തവണ 25 ലക്ഷം ദീപം തെളിക്കാനാണ് പദ്ധതിയിടുന്നത്. ​ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുകയാണ് ലക്ഷ്യം. ഇതിന് പുറമേ സരയൂ ഘട്ടിൽ 1,100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാ ആരതിയും നടക്കും.

ഇതും റെക്കോർഡ് നേടാനുള്ള ശ്രമമായിരിക്കും. അയോദ്ധ്യക്ക് സമീപത്തുള്ള 55 ഘട്ടുകളിലാകും ദീപം തെളിക്കുക. ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിസിന്റെ 30 അം​ഗ സംഘം ദീപോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ അയോദ്ധ്യയിലെത്തിയിട്ടുണ്ട്. ഇത്തവണയും സരയൂനദിക്കരയിൽ റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ. മഹാ ആഘോഷത്തിൽ‌ എല്ലാവരോടും പങ്കെടുക്കാനും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു.

ഇത്തവണ രണ്ട് റെക്കോർഡുകൾക്ക് സാധ്യതയുണ്ടെന്നും ഏഴാമത്തെ ദീപോത്സവമാണ് ​ഗിന്നസ് അധികൃതരെ സാക്ഷ്യം വച്ച് നടത്തപ്പെടുന്നതെന്നും ടീം ഇൻചാർജായ നിഷാൽ ബരോട്ട് പറഞ്ഞു. ആറ് രാജ്യങ്ങളിലെയും 16 ഇന്ത്യൻ സംസ്ഥാനങ്ങളിലെയും കലാകാരന്മാർ പങ്കെടുക്കുന്ന ശോഭയാത്രയോടെയാകും ദീപോത്സവത്തിന് തുടക്കമാകുക.

Related Posts

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം
  • March 14, 2026

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ ഉടനടി പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് നടപടിയെന്ന്…

Continue reading
40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു
  • March 14, 2026

ഹോർമുസ് കടലിടുക്കിൽ നിന്നും എൽപിജി കപ്പൽ ശിവാലിക് രണ്ടുദിവസത്തിനകം ഇന്ത്യയിൽ എത്തും. നാവികസേന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയാണ് ശിവാലിക് എത്തുന്നത്. 40000 മെട്രിക് ടൺ എൽപിജിയുമായാണ് കപ്പൽ എത്തുന്നത്. ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾക്ക് ഇറാന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍