എല്ലാ തലവേദനയുടെയും കാരണം ഒന്നാണോ ?എന്താണ് മൈഗ്രേനും ടെൻഷൻ തലവേദനയും ? അറിയാം


ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് തലവേദന. പലകാരണങ്ങൾ കൊണ്ടാണ് നമുക്ക് തലവേദന അനുഭവപ്പെടുന്നത്. എന്നാൽ നമ്മൾ ഏറെ പേരും വേദനയുടെ കാരണം പലപ്പോഴും കൃത്യമായി മനസിലാക്കാറില്ല. നിസ്സാരമായി നമ്മൾ ഇങ്ങനെ തള്ളിക്കളയുന്ന തലവേദനയുടെ കാരണം മറ്റ് പലതുമാകാം. ഇതിൽ എടുത്ത് പറയേണ്ട രണ്ട് അവസ്ഥയാണ് മൈഗ്രേനും ടെൻഷൻ തലവേദനയും. കൃത്യമായ വൈദ്യപരിശോധനയിലൂടെ വേദനയുടെ കാരണം കണ്ടെത്തുന്നത് രോഗാവസ്ഥ മോശമാകുന്നതിൽ നിന്ന് തടയാൻ സഹായിക്കും. (What are migraines and tension headaches?)

മൈഗ്രേൻ

മൈഗ്രേൻ സാധാരണയായി തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ആകും അനുഭവപ്പെടുന്നത്. വെളിച്ചം ,ശബ്ദം , എന്നിവയോടുള്ള അസഹിഷ്ണുത ഓക്കാനം, ഛർദ്ദി,കടുത്ത ക്ഷീണം ,ഏകാഗ്രത നഷ്ടപ്പെടുക എന്നിവയെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില ആളുകൾക്ക് വേദന ആരംഭിക്കുന്നതിന് മുമ്പ് കാഴ്ചയ്ക്ക് ചില പ്രശ്‍നങ്ങളും അനുഭവപ്പെടാം. നാല് മണിക്കൂർ മുതൽ 72 മണിക്കൂർ വരെ മൈഗ്രേൻ നീണ്ടുനിൽക്കും. ഉറക്കക്കുറവ് , സമയം തെറ്റിയുള്ള ഉറക്കം ,ഭക്ഷണം, കഫൈൻ അടങ്ങിയ ഡ്രിങ്കുകൾ,മദ്യം, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗങ്ങളും മൈഗ്രേൻ ഉണ്ടാകുന്നതിന് കാരണമാകും.

ടെൻഷൻ തലവേദന

തലയുടെ ഇരുവശത്തും വളരെ ഇറുകിയ തരത്തിൽ അനുഭവപ്പെടുന്ന വേദനയാണ് ടെൻഷൻ തലവേദന. തലയുടെ മുൻപിലും പുറകിലും , കഴുത്ത്, തോളുകൾ എന്നിവിടങ്ങളിൽ പേശീവലിവ്. ശാരീരിക മാനസിക സമ്മർദ്ദം വർധിക്കുക,കടുത്ത ക്ഷീണം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മാനസിക സമ്മർദ്ദം (സ്ട്രെസ്) , നിർജ്ജലീകരണം, ഏറെ നിറമുള്ള സ്‌ക്രീൻ ഉപയോഗം, ഉറക്കക്കുറവ്, എന്നിവയാണ് ടെൻഷൻ തലവേദന ഉണ്ടാകാനുള്ള കാരണങ്ങൾ.

Related Posts

അൽപ്പം സൺലൈറ്റ് ആയാലോ ?സൂര്യപ്രകാശമേൽക്കുന്നത് ആയുസ്സ് വർധിപ്പിക്കുന്നതായി പഠനം
  • December 8, 2025

സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ ഭയക്കുന്നവരാണ് നമ്മളിൽ പലരും. സൂര്യപ്രകാശമേൽകുന്നത് ചർമ്മത്തിന് ദോഷമാണെന്ന് കരുതി സൺസ്‌ക്രീൻ കൂടെ കൊണ്ട് നടക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. ഇപ്പോഴിതാ സൂര്യപ്രകാശത്തിൽ കൂടുതൽ നേരം ചിലവഴിക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ഗവേഷകർ ഇത്…

Continue reading
നിസ്സാരമാക്കരുത് … ചർമത്തിലെ മാറ്റങ്ങൾ ഹൃദയം നൽകുന്ന സൂചനയാവാം.
  • July 11, 2025

ഹൃദയ സംബന്ധമായ അസുഖത്താൽ മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.അനാരോഗ്യകരമായ ജീവിതശൈലി , ഭക്ഷണം , വ്യായാമക്കുറവ് , സമ്മർദ്ദം എന്നിവയെല്ലാം അസുഖത്തിന് കാരണമാകുന്നു.ചെറുപ്പക്കാരിലും ഹൃദയസംബന്ധ രോഗങ്ങളിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്.തുടക്കത്തിൽ ഹൃദ്രോഗലക്ഷണങ്ങൾ പ്രകടമാകാത്തത് പലപ്പോഴും രോഗം നിർണ്ണയിക്കുന്നതിന് തടസ്സമാകാറുണ്ട്.പ്രമേഹം, ഉയർന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം