ഫോണില്‍ ആക്ടീവ് സിം കാര്‍ഡില്ലേ? വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിം ബൈന്‍ഡിങ് നിയമപ്രകാരമാണ് ആക്ടീവ് സിമ്മുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക. നിങ്ങള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഡിവൈസില്‍ ആക്ടീവ് സിം ഇട്ടിട്ടില്ലെങ്കില്‍ അക്കൗണ്ട് തുറക്കാനാകാത്ത അവസ്ഥ വരും. വാട്ട്‌സ്ആപ്പ് അക്കൗണ്ടിനെ മാത്രമല്ല ടെലിഗ്രാം, സിഗ്നല്‍, സ്‌നാപ്പ് ചാറ്റ് മുതലായവ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളും ആക്ടീവ് സിമ്മില്ലെങ്കില്‍ വൈകാതെ നിര്‍ജീവമാകും. (WhatsApp and Telegram Will Soon Lock Without Active SIM) സൈബര്‍ സുരക്ഷയ്ക്കുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിന്റേയും ഹാക്കിംഗ് തടയുന്നതിന്റേയും ഭാഗമായാണ് പുതിയ നിയമം. ഫോണില്‍ ഉപയോഗിക്കുന്ന അതേ അക്കൗണ്ടുകള്‍ കമ്പ്യൂട്ടറുകളിലോ ലാപ്‌ടോപ്പുകളിലോ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന വാട്ട്‌സ്ആപ്പ് വെബ്ബ്, ടെലിഗ്രാം വെബ്ബ് സേവനങ്ങളും പുതിയ നിയത്തോടെ തടസപ്പെടും. ആറ് മണിക്കൂറില്‍ കൂടുതല്‍ വാട്ട്‌സ്ആപ്പ് വെബ്ബ് ലോഗിന്‍ അനുവദിക്കില്ല. ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും വാട്ട്‌സ്ആപ്പ് വെബ്ബ് അല്ലെങ്കില്‍ ടെലിഗ്രാം വെബ്ബ് അക്കൗണ്ടുകള്‍ ലോഗൗഡ്ഡ് ആകുകയും ക്യൂആര്‍ കോഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ പാസ്വേര്‍ഡ് ഉപയോഗിച്ചോ നമ്മള്‍ വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വരികയും ചെയ്യും.

ആക്ടീവല്ലാത്ത സിം ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് അയയ്ക്കുകയും കേസുകള്‍ ഉള്‍പ്പെടെ വരുമ്പോള്‍ സിം കാര്‍ഡോ മറ്റ് വിവരങ്ങളോ വച്ച് ഉപയോക്താവിനെ തിരിച്ചറിയാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ നിയമം. കേന്ദ്രസര്‍ക്കാര്‍ മെസേജിങ് പ്ലാറ്റ്‌ഫോമുകളോട് മാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് 90 ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
മധ്യപ്രദേശിൽ 10 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ 4 സ്ത്രീകളും
  • December 8, 2025

മധ്യപ്രദേശിൽ വീണ്ടും മാവോയിസ്റ്റുകൾ കീഴടങ്ങി. ബാലഘട്ട് ജില്ലയിൽ 10 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്. കീഴടങ്ങിയവരിൽ 4 സ്ത്രീകളും. രണ്ട് AK 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനയ്ക്ക് കൈമാറി. ബാലഘട്ടിൽ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവവികാസം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം