അമ്മ പിളര്‍പ്പിലേക്ക് എന്ന വാര്‍ത്ത തള്ളി അഡോഹ് കമ്മിറ്റി ചുമതലയുള്ള നടന്‍ വിനുമോഹന്‍. വാര്‍ത്ത വന്നതിന് പിന്നാലെ അംഗങ്ങളെ വിളിച്ച് അന്വേഷിച്ചുവെന്നും ആരും അറിയാത്ത വിഷയമാണിതെന്നും വിനു മോഹന്‍ പറഞ്ഞു. സംഘടനയ്ക്ക് പുറത്തുള്ള ആളുകള്‍ ആവാം വാര്‍ത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം 24 നോട് പ്രതികരിച്ചു.
അമ്മയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും അംഗങ്ങള്‍ ആരും ഇതുവരെ ആശങ്ക പ്രകടിപ്പിച്ചിട്ടില്ലെന്നും വിനു മോഹന്‍ പറഞ്ഞു. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഗൗരമുള്ളത് എന്നതില്‍ തര്‍ക്കമില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. നിരപരാധികളെ ക്രൂശിക്കരുത് എന്നും വിനുമോഹന്‍ 24 നോട് പറഞ്ഞു.
അതേസമയം, അമ്മയിലെ വിമത നീക്കങ്ങളില്‍ താരങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ട്. അമ്മക്ക് ബദലായി ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നത് സംഘടനയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. അതെസമയം, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തിയുള്ള 20 പേരാണ് ട്രേഡ് യൂണിയന്‍ നീക്കങ്ങളിലേക്ക് കടന്നത്. കൂടുതല്‍ അഭിനേതാക്കളെ ഒപ്പം നിര്‍ത്തി ട്രേഡ് യൂണിയന്‍ എന്ന ആശയം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.