മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനിചരിത്രം. വീക്ഷിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ആക്ട്, ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പ്രകാരം പ്രതിദിനം 298രൂപ എട്ട് പൈസ ആയിരുന്ന ദേശീയ ശരാശരി വേതനം വി‌ബി-ജി റാം ജി പ്രകാരം പ്രതിദിനം 327 രൂപ നാല് പൈസയായി വർദ്ധിച്ചു. പ്രതിദിനം ശരാശരി 28 രൂപ ആറ് പൈസയുടെ വർദ്ധനയാണ് ഉണ്ടാകുക. പുതുക്കിയ വേതന നിരക്കുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടക്കം 34 ഇടങ്ങളിലും പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു.

തൊഴിൽ ദിനങ്ങൾ 100 ൽ നിന്നും 125 ആയി വർദ്ധിക്കും. പദ്ധതിപ്രകാരം സംസ്ഥാനങ്ങളും ചെലവ് 60:40 അനുപാതത്തിൽ വഹിക്കണം. പദ്ധതി നടപ്പാക്കാൻ കേരളം 2090.7 കോടി രൂപ കണ്ടെത്തണം.രാജ്യത്തുടനീളമുള്ള വേതന നിരക്കുകളിലെ ശരാശരി വർദ്ധനവ് 10 ശതമാനത്തിലധികമാണെന്ന് സർക്കാർ അറിയിച്ചു. കുറഞ്ഞ വേതന നിരക്കുള്ള സംസ്ഥാനങ്ങൾക്ക് ഏറ്റവും വലിയ നേട്ടങ്ങൾ ഉറപ്പാക്കിയാണ് പുതുക്കിയ വേതന ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

നിലവിൽ ഉയർന്ന വേതന നിരക്കുള്ള സംസ്ഥാനങ്ങളിലും വർദ്ധനവ് ഉണ്ട്. ഹരിയാനയിൽ 409 രൂപ, ഗോവയിൽ 406 രൂപ, കേരളത്തിൽ 401 രൂപ, സിക്കിമിൽ പ്രതിദിനം 450 രൂപ എന്നിങ്ങനെയാണ് കേന്ദ്രം വിജ്ഞാപനം ചെയ്ത വേതന നിരക്ക്. വിബി ജി റാം ജി പദ്ധതിയിൽ 2026-27 സാമ്പത്തിക വർഷത്തിൽ കേരളത്തിനുള്ള കേന്ദ്ര വിഹിതം 3,136.44 കോടി രൂപ ആയിരിക്കും. സംസ്ഥാന ഗ്രാമവികസന മന്ത്രിമാരുമായി നടത്തിയ ഓൺലൈൻ യോഗ ശേഷം കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇടക്കാല ഫണ്ട് വിഹിതം പ്രഖ്യാപിച്ചത്.

Related Posts

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം
  • September 30, 2026

ഇടുക്കി: വനത്തോട് ചേര്‍ന്ന് തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. കാട്ടാന ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. കളക്ടറുടെ ഉത്തരവിനെതിരെ എല്‍ഡിഎഫും ഇടത് കര്‍ഷക സംഘടനകളും രംഗത്തെത്തി. വൈകിട്ട് 6 മുതല്‍…

Continue reading
സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ
  • September 30, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകൾക്ക് വലിയ തോതിൽ വിലക്കയറ്റമുണ്ടായിട്ടും അത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും ശൈലജ കുറ്റപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ…

Continue reading

You Missed

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ