ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു മേരി ജോസ് ഉത്തരവിട്ടു . 2018 ൽ കേസിലെ വാദിയായ യുവതി മെഡിക്കൽ കോളേജിൽ പ്രസവത്തിനായി പ്രവേശിക്കുകയും ഡോക്ടർമാരുടെ ചികിത്സാ പിഴവ് മൂലം കിഡ്നിക്ക് മുറിവ് സംഭവിച്ചുവെന്നും നിത്യ രോഗിയായി മാറിയെന്നും ആരോപിച്ചു കൊണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ , സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് സിവിൽ കേസ് 2022ൽ ഫയൽ ചെയ്തത് . വിചാരണക്കും വാദങ്ങൾക്കും ശേഷം യാതൊരു വിധത്തിലുള്ള ചികിത്സാ പിഴവും ഉണ്ടായിട്ടില്ല എന്ന് തെളിവുകൾ പരിശോധിച്ച ശേഷം കോടതി വിലയിരുത്തി. കേസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് , ഗൈനക്കോളജി വിഭാഗം മേധാവി , ജില്ലാ കളക്ടർ എന്നിവർക്ക് വേണ്ടി ഗവ.പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടൻ, അഡ്വ.സുധിൻ സതീഷ് , അഡ്വ കീർത്തന പി ഡി , അഡ്വ ജിഷ്ണ കെ ബിനീജ് , അഡ്വ സ്‌റ്റേർളി എലിസബത്ത് എബ്രഹാം , അഡ്വ പാർവതി ആർ , മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വേണ്ടി അഡ്വ.എം.സി സുരേഷ് എന്നിവർ ഹാജരായി .

  • Related Posts

    വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
    • March 24, 2026

    വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

    Continue reading
    ‘ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു’; മുഖ്യമന്ത്രി
    • March 23, 2026

    സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയർത്തും. മതനിരപേക്ഷതയും ജനാധിപത്യമൂല്യവും ഉയർത്തിപ്പിടിക്കും. അസത്യം പറഞ്ഞും വർഗീയത പരത്തിയും ജനങ്ങളെ വഴിതെറ്റിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു. ബിജെപിയും യുഡിഎഫും കോർപ്പറേറ്റുകൾക്ക് എല്ലാം വിറ്റ് തുലയ്ക്കുന്നു. ഇരുണ്ട…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

    ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

    തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്

    തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്

    മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

    മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

    വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

    വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

    ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

    ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

    സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം

    സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം