സൈക്കിൾ കള്ളൻ കൊണ്ടുപോയി, പൊലീസ് അന്വേഷിച്ചിട്ടും കിട്ടിയില്ല, ഇനി അഭിജിത്ത് സ്കൂളിൽ പോവുക ‘പൊലീസ് സൈക്കിളി’ൽ

സൈക്കിളിലാണ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്കുള്ള യാത്ര. ഒരു ദിവസം സ്കൂള്‍ വിട്ടപ്പോള്‍ സൈക്കിള്‍ കാണാനില്ല. കള്ളന്‍ കൊണ്ടുപോയി. എട്ടാം ക്ലാസ്സുകാരൻ സങ്കടത്തിലായി…

മോഷണം പോയ സൈക്കിള്‍ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടാണ് 14കാരനായ അഭിജിത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പക്ഷേ പുതിയ സൈക്കിള്‍ തന്നെ വാങ്ങി നല്‍കിയിരിക്കുകയാണ് പൊലീസ് മാമന്മാര്‍.

കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. സൈക്കിളിലാണ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്കുള്ള യാത്ര. ഒരു ദിവസം സ്കൂള്‍ വിട്ടപ്പോള്‍ സൈക്കിള്‍ കാണാനില്ല. കള്ളന്‍ കൊണ്ടുപോയി. 14 വയസുകാരന്‍ സങ്കടത്തിലായി. പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ വീട്ടുകാരുടെ പക്കല്‍ കാശുമില്ല. മകന്‍റെ സങ്കടം കണ്ട അമ്മ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

നഷ്ടപ്പെട്ട സൈക്കിൾ കണ്ടെത്താനുള്ള അന്വേഷണത്തിലായി പൊലീസ്. പക്ഷേ കിട്ടിയില്ല. ഒരാഴ്ച പിന്നിട്ടതോടെ പൊലീസ് കൂട്ടായ്മയില്‍ അഭിജിത്തിന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കി. പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് അഭിജിത്ത്. കൂട്ടുകാരോടൊത്ത് പൊലീസ് സൈക്കിളില്‍ ചവിട്ടിക്കസറുകയാണ് അഭിജിത്ത് ഇപ്പോള്‍.

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം