
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി എൻഎസ്എസ്. ഇരു സർക്കാരുകളും മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നാണ് വിമര്‍ശനം. മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണ് ഇരു സർക്കാരുകളും ചെയ്യുന്നതെന്നും സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയ സ്പർദ്ധ പടർത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ ഉണ്ടാകുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന് ചേർന്ന എൻഎസ്എസ് ബജറ്റ് സമ്മേളനത്തിലായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം.