‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകം’; എം കെ രാഘവൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് എംകെ രാഘവൻ എംപി. തോൽക്കുന്ന സീറ്റിൽ മത്സരിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടു. ഭരണത്തിൽ തിരിച്ചുവരണമെങ്കിൽ ജയസാധ്യത പ്രധാന ഘടകമാണ്. കെ സുധാകരൻ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടതെന്ന് എംകെ രാഘവൻ പറഞ്ഞു. കോഴിക്കോട് നിലവിൽ കോൺഗ്രസിന് എംഎൽഎ ഇല്ല. ജില്ലയിൽ യുഡിഎഫ് സ്ഥാനാർഥികളെ ജയിപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അദേഹം വ്യക്തമാക്കി.

മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടില്ല. സര്‍ക്കാരുണ്ടാക്കാന്‍ സീറ്റുകളുടെ എണ്ണം കൂട്ടണം. മൂന്ന് വര്‍ഷം താന്‍ കംഫര്‍ട്ടാണ്. ഒരിക്കലും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ജയസാധ്യതയുള്ളവര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് എംകെ രാഘവന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വരണം. ജയസാധ്യത പരിഗണിക്കണം. മറ്റ് കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദേഹം പറഞ്ഞു. തന്നെ ബന്ധപ്പെടുത്തിയുള്ള വാർത്തകൾ‌ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.

‌കോൺഗ്രസിൽ എല്ലാ കാലത്തും തർക്കം ഉണ്ടാകാറുണ്ടെന്ന് എംകെ രാഘവൻ പറഞ്ഞു. സുധാകരൻ ആയാലും താനായാലും കോൺഗ്രസ് ഹൈക്കമാൻ്റ് എന്തുപറയുന്നു അതാണ് അവസാനവാക്ക്. കോൺഗ്രസ് ഹൈക്കമാൻഡ് എല്ലാകാര്യത്തിലും യുക്തിപരമായി തീരുമാനമെടുക്കും. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും എംപിമാർ അത് അംഗീകരിക്കണമെന്ന് എം കെ രാഘവൻ വ്യക്തമാക്കി.

Related Posts

ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
  • September 24, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ്…

Continue reading
മാസപ്പടി കേസ്: ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു; പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ: മുഖ്യമന്ത്രി
  • September 23, 2026

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു.കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ഞങ്ങൾ ആരും ഇല്ലായിരുന്നല്ലോ. ഞങ്ങൾക്ക് ഒരു എടുത്തു ചാട്ടവും ഇല്ലായിരുന്നു. നിയമോപദേശത്തിൽ വ്യക്തമായി സുപ്രീം കോടതി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്