KSU നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് എത്തിച്ച സംഭവം; ചുമതലയിൽ നിന്ന് മാറ്റി; SHOക്കെതിരെ വകുപ്പുതല നടപടി

കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ് എച്ച് ഒക്കെതിരെ വകുപ്പുതല നടപടി. എസ് എച്ച് ഒ ചുമതലയിൽ നിന്ന് ഷാജഹാനെ മാറ്റി. തൃശ്ശൂർ സിറ്റി പൊലീസ് പരിധിയിൽ ഷാജഹാന് പോസ്റ്റിംഗ് നൽകരുതെന്നും റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷാജഹാനെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. അടിയന്തരമായി പൊലീസ് ആസ്ഥാനത്ത് ഹാജരാകാൻ ഷാജഹാന് നിർദേശം നൽകി.

വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ് അണിയിച്ചുമാണ് കോടതിയിൽ എത്തിച്ചത്. സംഭവത്തിൽ കോടതിയിൽ‌ നിന്ന് രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. എസ്എച്ചഒയ്ക്ക് ഷോക്കേസ് നോട്ടീസും കോടതി അയച്ചിരുന്നു. ഷാജഹാൻ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദേശവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ വകുപ്പുതല നടപടിയും വരുന്നത്.

കെഎസ്‌യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ്ങണിയിച്ചും കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളടക്കം പ്രചരിച്ചിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷവും രം​ഗത്തെത്തിയിരുന്നു.

Related Posts

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading
നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
  • April 2, 2026

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്; മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം നടപ്പിലാക്കും, രാജീവ് ചന്ദ്രശേഖർ

നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്; മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം നടപ്പിലാക്കും, രാജീവ് ചന്ദ്രശേഖർ

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

‘പി വി അൻവർ മുഹമ്മദ് റിയാസിനെതിരെ വ്യക്തിഹത്യ നടത്തുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽ ഡി എഫ്

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ

പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നു; ആരോപണവുമായി കെ സി വേണുഗോപാൽ