അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിൽ വനംവകുപ്പിന് മെല്ലെപ്പോക്ക്

കഴിഞ്ഞ ദിവസംപോലും ബസ്സിന് മുകളിൽ മരം കടപുഴകി വീണിരുന്നു. തലനാരിഴക്കാണ് വൻദുരന്തമൊഴിവായത്. മാസങ്ങൾക്ക് മുമ്പ് കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചതും ഇതിന് സമീപമാണ്

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിൽ വനംവകുപ്പിന് മെല്ലെപ്പോക്ക്. നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് റോഡിലേക്ക് മരം വീണ് അപകടങ്ങൾ പതിവാകുകയാണ്. മരം വീണ് വഴിയാത്രക്കാർക്ക് അപായം സംഭവിച്ചാൽ മൂന്നാർ ഡിഎഫ്ഒ ആയിരിക്കും ഉത്തരവാദിയെന്ന് ഇടുക്കി ജില്ല കളക്ടർ ഉത്തരവിട്ടിരുന്നു. നടപടികൾ പുരോഗമിക്കുന്നെന്നാണ് വനംവകുപ്പ് വിശദീകരണം.

12 കിലോമീറ്റർ വനഭൂമിയിലൂടെയാണ് നേര്യമംഗലം മുതൽ വാളറ വരെ ദേശീയ പാത കടന്നുപോകുന്നത്. മഴയത്ത് മണ്ണിടിച്ചിലും മരം കടപുഴകി വീണുളള അപകടങ്ങളും നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസംപോലും ബസ്സിന് മുകളിൽ മരം കടപുഴകി വീണിരുന്നു. തലനാരിഴക്കാണ് വൻദുരന്തമൊഴിവായത്. മാസങ്ങൾക്ക് മുമ്പ് കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചതും ഇതിന് സമീപമാണ്. 

ജനരോഷം ശക്തമായപ്പോൾ പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ല കളക്ട‍ർ ഉത്തരവിട്ടിരുന്നു. പതിനഞ്ച് ദിവസത്തിനകം മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ഉത്തരവിട്ടിട്ട് ഒന്നരമാസം കഴിഞ്ഞു. ആകെ 259 മുറിച്ചുനീക്കണമെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. ഈ വിശദാംശങ്ങൾ കലക്ടർക്ക് കൈമാറുകയും ചെറിയ മരങ്ങൾ മാത്രം മുറിച്ചു നീക്കുക മാത്രമേ ഇതുവരെ വനംവകുപ്പ് ചെയ്തിട്ടുളളൂ.

മുറിച്ചുമാറ്റേണ്ട മരങ്ങളെക്കുറിച്ച് കവളങ്ങാട്, അടിമാലി ഗ്രാമപഞ്ചായത്തുകൾ പട്ടിക തയ്യാറാക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ഇതുവരെ നേരിട്ട് അഭ്യർത്ഥന നടത്തിയിട്ടില്ലെന്ന വിശദീകരണമാണ് വനംവകുപ്പ് നൽകിയത്. ജില്ല കളക്ടറുടെ നിർദ്ദേശപ്രകാരം ഇതുവരെ 68 മരങ്ങൾ മുറിച്ചെന്നും വരും ദിവസങ്ങളിൽ പ്രവൃത്തി തുടരുമെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.

  • Related Posts

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്
    • March 14, 2025

    വിജയരാഘവൻ പ്രധാനവേഷത്തിലെത്തിയ ഔസേപ്പിന്റെ ഓസ്യത്ത് തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെയാണ് സംവിധാനം. ഇടുക്കിയിലെ പീരുമേട്ടിൽ കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് സമ്പത്ത് വാരിക്കൂട്ടിയ ഉടമയായ എൺപതുകാരൻ ഔസേപ്പിൻ്റേയും മൂന്നാണ്മക്കളുടെയും കഥയാണ് ഔസേപ്പിന്റെ ഓസ്യത്തിൻ്റെ പ്രമേയം. വർഷങ്ങൾക്ക് മുമ്പ്…

    Continue reading
    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്
    • March 14, 2025

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക അനുവദിച്ചത്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 835…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു