വീണ്ടും മഴക്കെടുതി ദുരന്തം; പുല്ലരിയാൻ പോയ 48കാരൻ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

പള്ളിയിലേക്കുള്ള സർവീസ് ലൈൻ ആണ് കാറ്റിലും മഴയിലും പൊട്ടിവീണത്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 48കാരൻ മരിച്ചു. തിരുവല്ല മേപ്രാലിൽ പുല്ല് അരിയാൻ പോയ 48 കാരനാണ് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.

മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. പള്ളിയിലേക്കുള്ള സർവീസ് ലൈൻ ആണ് കാറ്റിലും മഴയിലും പൊട്ടിവീണത്. വൈദ്യുതി ലൈൻ പൊട്ടിവീണിറ്റും വൈദ്യുതി ബന്ധം വിച്ഛേദിക്കാത്തതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, ഷോക്കേറ്റത് അനധികൃതമായി വലിച്ച ഇലക്ട്രിക് വൈറിൽ നിന്നാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.  

  • Related Posts

    വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം നാലായി
    • July 9, 2026

    കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോൺ ത്രീയിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ അടക്കം തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതോടെ…

    Continue reading
    കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും
    • July 8, 2026

    വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരം. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും. കാണാതായവർ മണ്ണിനടിയിൽ തന്നെയെന്ന നിഗമനത്തിൽ എൻഡിആർഎഫും ഫയർ ഫോഴ്സും. മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കുയുമെന്ന് ഫയർഫോഴ്സ്. നിലവിൽ സമീപ പ്രദേശത്തെ തോടുകൾ ഉൾപ്പടെ തെരിച്ചിൽ…

    Continue reading

    You Missed

    കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

    കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

    കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

    കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

    കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

    കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

    തിരുവല്ലത്ത് വസുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

    തിരുവല്ലത്ത് വസുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

    എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

    എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

    ഇന്നും കൂടി; സ്വര്‍ണവില അറിയാം

    ഇന്നും കൂടി; സ്വര്‍ണവില അറിയാം