എഎസ്പിയായി ജോലിയിൽ പ്രവേശിക്കാൻ പോകുന്ന വഴിയിൽ ജീപ്പിന്റെ ടയർ പൊട്ടി

കർണാടകയിൽ പ്രബോഷണറി ഐപിഎസ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. എഎസ്പിയായി ജോലിയിൽ ജോയിൻ ചെയ്യാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോ​ഗസ്ഥനുമായ ഹർഷ് ബർധൻ (25) ആണ് മരിച്ചത്.

ജീപ്പ് ഓടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോ​ഗിക വാഹനത്തിൽ മൈസൂരുവിൽ നിന്ന് ഹാസനിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം നടന്നത്.

ഹർഷ് ബർധനെ വിദ​ഗ്‌ദ ചികിത്സകൾക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുവരാനിക്കെ ആയിരുന്നു അന്ത്യം. ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചായിരുന്നു ജീപ്പ് നിന്നത്.മധ്യപ്രദേശിലെ ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ.

മൈസൂരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു ആദ്യ നിയമനം. മധ്യപ്രദേശിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അഖിലേഷ് കുമാർ സിം​ഗിന്റെയും ഡോളി സിംഗിന്റെയും മകനാണ് ഹർഷ് ബർധൻ.

Related Posts

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
  • July 30, 2026

ലോകകപ്പ് ഫുട്‌ബോള്‍ മത്സരിത്തിനിടെയുണ്ടായ സംഭവങ്ങളില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനറിലും, ഫൈനലിലെ അടിപിടികളിലുമാണ് അന്വേഷണം. കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി.…

Continue reading
സ്വരമധുരമായ ഒരു സംഗീത നദി; മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍
  • July 27, 2026

നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ്…

Continue reading

You Missed

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

കാലവർഷം; കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം; കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

കത്തോലിക്ക കോണ്‍ഗ്രസ് ദേശീയസമ്മേളം സമാപിച്ചു

കത്തോലിക്ക കോണ്‍ഗ്രസ് ദേശീയസമ്മേളം സമാപിച്ചു

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ വരുന്നു…; കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക്

രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ വരുന്നു…; കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക്