സഭയിൽ ഭിന്നതാ പ്രവർത്തനം, മാർപ്പാപ്പയ്ക്കെതിരെ രൂക്ഷ വിമർശനം, ആർച്ച് ബിഷപ്പിനെ പുറത്താക്കി വത്തിക്കാൻ

2011-2016 വർഷങ്ങളിൽ മാർപ്പാപ്പയുടെ ദൂതഗണത്തിലെ ഏറ്റവും മുതിർന്ന ആളുകളിലൊരാളായിരുന്നു ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ

ഫ്രാൻസിസ് മാർപ്പാപ്പയ്ക്കെതിരെ നിരന്തരമായി രൂക്ഷ വിമർശനം ഉയർത്തിയ ഇറ്റാലിയൻ ആർച്ച് ബിഷപ്പിനെതിരെ നടപടി. കാർലോ മരിയ വിഗാനോ എന്ന ആർച്ച് ബിഷപ്പിനെതിരെയാണ് നടപടി വന്നിട്ടുള്ളത്. സഭയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ 83കാരനായ ആർച്ച് ബിഷപ്പിനെതിരെ പുറത്താക്കിയത്. നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പ രാജി വയ്ക്കണമെന്ന് കാർലോ മരിയ വിഗാനോ ആവശ്യപ്പെട്ടിരുന്നു. 2011-2016 വർഷങ്ങളിൽ മാർപ്പാപ്പയുടെ ദൂതഗണത്തിലെ ഏറ്റവും മുതിർന്ന ആളുകളിലൊരാളായിരുന്നു ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ.  

കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, സ്വവർഗ ലൈംഗികത വിഷയങ്ങളിൽ മാർപ്പാപ്പയുടെ അഭിപ്രായങ്ങളോട് രൂക്ഷമായ വിമർശനമാണ് കാർലോ മരിയ വിഗാനോ  നടത്തിയിരുന്നത്. 2018ൽ അമേരിക്കയിലെ കർദ്ദിനാളിനെതിരായി ഉയർന്ന ലൈംഗിക ആരോപണങ്ങളേക്കുറിച്ച് മാർപ്പാപ്പയ്ക്ക് അറിവുണ്ടെന്ന ആരോപണത്തോടെയാണ് കാർലോ മരിയ വിഗാനോ  പിൻനിരയിലേക്ക് പോയത്. ഈ ആരോപണം വത്തിക്കാൻ നിഷേധിച്ചിരുന്നു. 

ഇതിന് പിന്നാലെ അമേരിക്കയിലെ ചില ഗൂഢാലോചന സൈദ്ധാന്തികരുമായി ചേർന്ന് കൊവിഡ് വാക്സിനെതിരായ പരാമർശങ്ങൾ അടക്കം കാർലോ മരിയ വിഗാനോ നടത്തിയിരുന്നു. വാക്സിൻ ക്രൈസ്തവ വിരുദ്ധം എന്ന രീതിയിലായിരുന്നു കാർലോ മരിയ വിഗാനോയുടെ പ്രചരണം. കാർലോ മരിയ വിഗാനോ പുറത്താക്കാനുള്ള കാരണം അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണെന്നാണ് വത്തിക്കാൻ വക്താവ് വെള്ളിയാഴ്ച വിശദമാക്കിയത്. 

നിയമലംഘനങ്ങൾക്കാണ് കാർലോ മരിയ വിഗാനോയെ ദേവാലയങ്ങളിൽ നിന്ന് പുറത്താക്കുന്നതെന്നും വത്തിക്കാൻ വിശദമാക്കി. മാർപ്പാപ്പായുടെ അധികാരത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ അടക്കമുള്ള കുറ്റമാണ് കാർലോ മരിയ വിഗാനോയ്ക്കെതിരെയുള്ളത്. 

  • Related Posts

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ
    • December 21, 2024

    മഞ്ഞപ്പിത്ത രോഗം വ്യാപനം തുടരുന്ന കളമശ്ശേരിയിലെ വാർഡുകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുന്നു. മൂന്നു വാർഡുകളിലായി ഇതുവരെ 29 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടർന്ന സംശയിക്കുന്ന ഗൃഹപ്രവേശനം ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ച 29…

    Continue reading
    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്
    • December 21, 2024

    മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഉത്തപ്പ സഹ ഉടമയായ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട് വിഹിതത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിഎഫ് തുക പിടിച്ചിട്ടും ഇത് കൃത്യമായി അടച്ചിട്ടില്ലെന്നാണ്…

    Continue reading

    You Missed

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്