അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളില്‍ 30 സെന്റീമീറ്റര്‍ വീതം ജലനിരപ്പ് കുറച്ചു.നേരത്തെ അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടിരുന്നു.

കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി.

Related Posts

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
  • September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന…

Continue reading
ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ
  • September 15, 2026

ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.…

Continue reading

You Missed

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ CCTV ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്; തെളിവ് നശിപ്പിക്കലെന്ന് സംശയം

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ CCTV ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്; തെളിവ് നശിപ്പിക്കലെന്ന് സംശയം

സർക്കാർ ചെലവിലല്ല ഞാൻ വിദേശയാത്ര നടത്തിയത്; യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല: മന്ത്രി ഒജെ ജനീഷ്

സർക്കാർ ചെലവിലല്ല ഞാൻ വിദേശയാത്ര നടത്തിയത്; യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല: മന്ത്രി ഒജെ ജനീഷ്

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

ഒരു കോടിയുടെ ഭാഗ്യശാലി ആകാം! ഭാഗ്യതാര BT-72 ലോട്ടറി ഫലം ഇന്ന്

ഒരു കോടിയുടെ ഭാഗ്യശാലി ആകാം! ഭാഗ്യതാര BT-72 ലോട്ടറി ഫലം ഇന്ന്