67-മത് ​ഗ്രാമിയിൽ ചരിത്ര നേട്ടവുമായി ബിയോൺസെ

അമേരിക്കൻ ഗായിക ബിയോൺസെക്ക് റെക്കോർഡുകൾ നേടുന്നത് പുതിയ കാര്യമല്ല. കൂടുതൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിലും അവാർഡുകൾ നേടുന്നതിലും ബിയോൺസെ മുൻപന്തിയിലാണ്. ഗ്രാമി ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരം ലഭിച്ച കലാകാരിയെന്ന റെക്കോർഡ് ബിയോൺസെ 2023 ൽ തന്നെ നേടിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ 67-ാമത് ഗ്രാമി പുരസ്കാര വേദിയിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഗായിക. [Beyonce]

വേദിയിൽ മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യത്തെ കറുത്ത വംശജ എന്ന ബഹുമതിയാണ് ബിയോൺസെ നേടിയത്. ആൽബം ഓഫ് ദി ഇയർ വിഭാഗത്തിൽ വിജയിക്കാതെ ഏറ്റവുമധികം നാമനിർദ്ദേശം ചെയ്യപ്പെട്ട വനിതാ കലാകാരിയെന്ന തന്റെ റെക്കോർഡാണ് ഇത്തവണ ഗായിക മറിക്കടന്നത്.

67-ാമത് ഗ്രാമിയിൽ പതിനൊന്ന് നോമിനേഷനുകളുമായി എത്തിയ ബിയോൺസെ മൂന്ന് അവാർഡുകൾ കൂടി നേടി തന്റെ മുഴുവൻ ട്രോഫികളുടെ എണ്ണം 35 ആക്കിയിരിക്കുകയാണ്. രണ്ടു വർഷം മുമ്പ് 2023 ലെ ഗ്രാമി ചടങ്ങിൽ ബിയോൺസെ 32 വിജയങ്ങളുമായി ഗ്രാമി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവാർഡ് നേടിയ കലാകാരിയായി മാറി, അന്തരിച്ച ജോർജ്ജ് സോൾട്ടിയുടെ റെക്കോർഡാണ് മറികടന്നത്. ‘റിനൈസൻസ്’ എന്ന ആൽബം സോങ്ങിനായിരുന്നു ഈ അവാർഡുകൾ ലഭിച്ചത്.

ലോസ് ആഞ്ചൽസിൽ വെച്ചായിരുന്നു ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചത്. 94 വിഭാഗങ്ങളിലായിരുന്നു മത്സരം. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവ ആയിരുന്നു അവതാരകൻ. ലൊസാഞ്ചലസിലെ കാട്ടുതീ ദുരിതം അനുഭവിക്കുന്ന ജനതയെ ഓർത്ത് കൊണ്ടായിരുന്നു ചടങ്ങുകൾ തുടങ്ങിയത്.

Related Posts

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ
  • April 14, 2026

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ. മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്കരണം അവസാനിപ്പിക്കില്ല. മാനേജ്മെൻറ്റ് ആരാണെന്ന് ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല. സീനിയർ…

Continue reading
‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല
  • April 11, 2026

ബിഷപ്പുമാര്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം, വരുതിക്ക് കൊണ്ടുവന്നുകളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകന്ന ഒന്നല്ലെന്ന് രമേശ് ചെന്നിത്തല…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു