’44 വർഷത്തെ സിനിമ ജീവിതം, വില്ലനായി തുടങ്ങി, നായകനായി വളര്‍ന്നു, ഇനി സംവിധായകൻ’; കച്ചമുറുക്കി ഡയറക്ടർ മോഹൻലാൽ

ആദ്യം പ്രതിനായകനായും പിന്നീട് നായകനായും മലയാളികളെ ത്രസിപ്പിച്ച മോഹൻലാൽ സംവിധായകൻ ആയെത്തുമ്പോൾ എങ്ങനെയുണ്ടെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കഴിഞ്ഞ നാല്പത്തി നാല് വർഷമായി മലയാള സിനിമയിൽ മുന്നിൽ നിൽക്കുന്ന ആളാണ് മോഹൻലാൽ. ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ടു കൊണ്ടുള്ള ഓരോ കാര്യങ്ങളുമായാണ് അദ്ദേഹം സംവിധായകന്റെ മേലങ്കി അണിഞ്ഞത്. അതിന്റെ ആദ്യ സംരംഭം കാണാൻ ഏവരും അക്ഷമരായി കാത്തിരിക്കുകയാണ് ഇപ്പോൾ.

ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് ബറോസ് തിയറ്ററിൽ എത്തുമെന്ന് മോഹൻലാൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ റിലീസുമായി ബന്ധപ്പെട്ട അലയൊലികൾ ഒന്നും തന്നെ കാണാനില്ല. അതുകൊണ്ട് തന്നെ റിലീസ് മാറ്റിയോ എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ ലോകത്ത് നടക്കുന്നുണ്ട്.

ഈ അവസരത്തിൽ കഴിഞ്ഞ ദിവസം ഛായാ​ഗ്രാഹകൻ സന്തോഷ് ശിവൻ പങ്കിട്ടൊരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ‘ബറോസ് ത്രീഡിയുടെ ആദ്യ സ്‌ക്രീനിംഗ് കാണാൻ കാത്തിരിക്കുന്ന സംവിധായകനും നടനും ഒപ്പം ഛായാ​ഗ്രാഹകൻ’, എന്നാണ് സന്തോഷ് ശിവൻ കുറിച്ചത്. ഈ ഫോട്ടോയും ക്യാപ്ക്ഷനും ആരാധകർ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് സ്ക്രീനിം​ഗ് നടന്നിരുന്നു.

‘ബറോസ്’ സിനിമയുടെ ആദ്യ സ്‌ക്രീനിങ് കണ്ട് മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും. മോഹന്‍ലാലിനൊപ്പം ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ടികെ രാജീവ് കുമാര്‍ എന്നിവരാണ് ബറോസിന്റെ ആദ്യ ഷോ കണ്ടത്. മുംബൈയിലാണ് സ്‌ക്രീനിങ് നടന്നത്.

സിനിമയുടെ ത്രീഡി വേര്‍ഷനാണ് പ്രിവ്യൂ ചെയ്തത്. മുംബൈ പിവിആറില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും അണിയറപ്രവര്‍ത്തകരുടെയും ചിത്രങ്ങളെല്ലാം വൈറലായിട്ടുണ്ട്. സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ടില്‍ എല്ലാവരും സന്തോഷവാന്മാരാണ്. സംവിധായകന്‍ മോഹന്‍ലാലും തന്റെ ആദ്യ സംവിധാന സംരഭത്തില്‍ പൂര്‍ണ തൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതിനാല്‍ റിലീസ് മാറ്റിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് അല്ലെങ്കില്‍ 20ന് ആയിരിക്കും ബറോസിന്റെ റിലീസ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്.

മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി