16 കോടിയുടെ റോള്‍സ് റോയ്‌സ്; 2.69 കോടി ടാക്‌സ്; വേണു ഗോപാലകൃഷ്ണന് റോഡ് നികുതിയില്‍ റെക്കോര്‍ഡ്

സംസ്ഥാനത്ത് ഒരു വ്യക്തി അടക്കുന്ന റെക്കോഡ് റോഡ് നികുതി അടച്ച് കാക്കനാട് സ്വദേശി. 2.69 കോടി രൂപയാണ് കാറിന്റെ റോഡ് ടാക്‌സായി കാക്കനാട് സ്വദേശി വേണു ഗോപാലകൃഷ്ണന്‍ അടച്ചത്. 16 കോടി വിലയുള്ള റോള്‍സ് റോയ്‌സ് കാറിനാണ് ഇത്രയും നികുതി അടച്ചത്.നേരത്തെ ഇഷ്ട വാഹന നമ്പരിനായി 46 ലക്ഷം മുടക്കിയും വേണു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. (venu gopalakrishnan record road tax rolls royce)

കാക്കനാട് സ്വദേശി വേണു ഗോപാലകൃഷ്ണനാണ് 16 കോടി വിലയുള്ള തന്റെ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് കാറിനായി റെക്കോഡ് റോഡ് നികുതി അടച്ചത്. 2.69 കോടി രൂപയാണ് എറണാകുളം ആര്‍ റ്റി ഒ ഓഫീസില്‍ അടച്ചത്. ഇന്ത്യയില്‍ ആദ്യമായി റോയ്‌സ് റോയിസ് ബ്ലാക്ക് എഡിജ് ഗോസ്റ്റ് കാര്‍ സ്വന്തമാക്കിയതും വേണു ഗോപാലകൃഷ്ണനാണ്.

നേരത്തെ മറ്റൊരു കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ 46 ലക്ഷം രൂപ ലേലത്തില്‍ ചിലവഴിച്ചും വേണു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആഡംബര കാറുകള്‍ വാങ്ങി സിനിമാ താരങ്ങള്‍ അടക്കം മറ്റ് സംസ്ഥാനങ്ങളില്‍ രജ്‌സ്ട്രര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുമ്പോഴാണ് ഒരു മലയാളി മറ്റുള്ളവര്‍ക്ക് മാതൃകയായത്.

Related Posts

‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
  • May 26, 2026

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെയാണ് നടപടി. പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. അനില്‍കുമാര്‍, സന്ദീപ്, വിപിന്‍,…

Continue reading
മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം
  • May 25, 2026

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

‘മുനമ്പം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം, മത സ്പർദ്ധ വളർത്താൻ നട്ടാൽ കുരുക്കാത്ത നുണ പറയുന്നു’: എ എ റഹീം

‘മുനമ്പം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം, മത സ്പർദ്ധ വളർത്താൻ നട്ടാൽ കുരുക്കാത്ത നുണ പറയുന്നു’: എ എ റഹീം

ബെം​ഗളൂരുവിൽ 1200 കോടിയുടെ നി​ക്ഷേപം; ടെക്നോളജി ഹബ്ബ് സ്ഥാപിക്കാൻ ടൊയോട്ട

ബെം​ഗളൂരുവിൽ 1200 കോടിയുടെ നി​ക്ഷേപം; ടെക്നോളജി ഹബ്ബ് സ്ഥാപിക്കാൻ ടൊയോട്ട

“പരാജയങ്ങളെ ഭയപ്പെടാതെ, തിരിച്ചുവരവിനായി പോരാടാൻ തയ്യാറാവുന്നവരാണ് യഥാർത്ഥ വിജയികൾ”; അഭിനന്ദനമറിയിച്ച് വി. ശിവൻകുട്ടി

“പരാജയങ്ങളെ ഭയപ്പെടാതെ, തിരിച്ചുവരവിനായി പോരാടാൻ തയ്യാറാവുന്നവരാണ് യഥാർത്ഥ വിജയികൾ”; അഭിനന്ദനമറിയിച്ച് വി. ശിവൻകുട്ടി

ധവളപത്രം ജൂൺ ആദ്യവാരം: സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു’; മുഖ്യമന്ത്രി

ധവളപത്രം ജൂൺ ആദ്യവാരം: സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു’; മുഖ്യമന്ത്രി