ഹ്യൂമര്‍ സെന്‍സ്+ പ്രതിഭ+ ധൈര്യം+ സൗന്ദര്യം= സുബി സുരേഷ്; ആണരങ്ങുകളെന്ന് വിളിച്ച കോമഡി ഷോകളില്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്ന പ്രിയ കലാകാരിയെ ഓര്‍ക്കുമ്പോള്‍

നടിയും അവതാരകയും നര്‍ത്തകിയും കോമഡി ഷോകളിലെ നിറസാന്നിധ്യവുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. ഹാസ്യാവതരണത്തിലും മിമിക്രി ഷോകളിലും പെണ്‍കരുത്ത് തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു സുബി സുരേഷ്. (actress subi suresh death anniversary)

മലയാളത്തില്‍ കോമഡിരംഗത്ത് പുരുഷന്മാര്‍ അരങ്ങുതകര്‍ക്കുന്ന കാലത്താണ് സുബി സുരേഷ് വേറിട്ട ഹാസ്യാവതരണശൈലിയിലൂടെ മലയാളിയുടെ പ്രിയപ്പെട്ട താരമായി മാറിയത്. ടെലിവിഷന്‍ അവതാരകയും ചലച്ചിത്രതാരവും പ്രൊഫഷണല്‍ കൊമേഡിയനും സ്റ്റേജ് ഷോ പെര്‍ഫോമറുമൊക്കെയായി സുബി സുരേഷ് അത്ഭുതമായി. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കി. പിന്നീട് സിനിമയിലും ഇടമുറപ്പിച്ചു.

കോമഡിയിലെ ടൈമിംഗും കൈയടക്കത്തോടെയുള്ള ഹാസ്യാവതരണത്തിലൂടെയുമൊക്കെയാണ് സുബി സുരേഷിന് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചത്. ഇരുപതോളം സിനിമകളിലും സുബി സുരേഷ് വേഷമിട്ടു. കരള്‍ രോഗബാധിതയായി, 2023 ഫെബ്രുവരി 22-നായിരുന്നു സുബി സുരേഷിന്റെ മരണം. മലയാള ഹാസ്യരംഗത്ത് സുബി സുരേഷിന്റെ വിയോഗമുണ്ടാക്കിയ വിടവ് ഇന്നും നികത്തപ്പെടാതെ കിടക്കുകയാണ്.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം