വേര്‍സറ്റൈല്‍ ക്യാപ്റ്റന്‍; വില്ലത്തരം മുതല്‍ കോമഡിയും ആക്ഷനും വരെ ഏറ്റവും മികവോടെ; ഓര്‍മകളില്‍ ക്യാപ്റ്റന്‍ രാജു

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും അരങ്ങിലെത്തിയ ക്യാപ്റ്റന്‍ രാജു അഞ്ചുഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2018 സെപ്റ്റംബര്‍ പതിനേഴിനാണ് ക്യാപ്റ്റന്‍ രാജു വിടവാങ്ങിയത്. (actor captain raju death anniversary)

നീണ്ടകാലത്തെ പട്ടാളജീവിതത്തിന് ശേഷമാണ് രാജു ഡാനിയേല്‍ എന്ന ക്യാപ്റ്റന്‍ രാജു കലാലോകത്തെത്തിയത്. നാടകത്തില്‍ അഭിനയിച്ചാണ് തുടക്കം.ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തില്‍ നസീറിനും മധുവിനുമൊപ്പം വേഷമിട്ടു. ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ക്യാപ്റ്റന്‍ രാജു അക്കാലത്തെ സിനിമകളിലെ നിത്യസാന്നിധ്യമായി.

ഓഗസ്റ്റ് ഒന്ന് ആവനാഴി അതിരാത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തിലെത്തി. വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍ രാജുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. കോമഡിയും നന്നായി വഴങ്ങുമെന്ന് പവനായി എന്ന കഥാപാത്രത്തിലൂടെയും സിഐഡി മൂസയിലെ കരംചന്ദിലൂടെയും ക്യാപ്റ്റന്‍ രാജു തെളിയിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം. രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അഞ്ച് ഭാഷകളിലായി 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തപ്പോഴും ഹാസ്യവേഷത്തിലെത്തിയപ്പോഴും വേഷമിട്ട ചിത്രങ്ങളില്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ അഭിനേതാവായിരുന്നുംക്യാപ്റ്റന്‍ രാജു.

Related Posts

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
  • March 26, 2026

ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു…

Continue reading
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
  • March 24, 2026

വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി