എടവണ്ണയിലെ വീട്ടില്‍നിന്ന് ആയുധശേഖരം പിടികൂടിയ സംഭവം; തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും

എടവണ്ണയിലെ വീട്ടില്‍നിന്ന് ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും. തോക്കുകള്‍ ഉപയോഗിച്ചതിന്റെയും തിരകളുടെ വിവരങ്ങളും ശേഖരിക്കുകയാണ് ലക്ഷ്യം. പ്രതി ഉണ്ണിക്കമ്മദിനെ പൊലീസ് രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ വീട്ടില്‍ നിന്നാണ് മൂന്ന് റൈഫിളുകളും 200 ഓളം വെടിയുണ്ടകളുമടക്കം കണ്ടെത്തിയത്.

എടവണ്ണയിലെ വീട്ടിലാണ് 67 വയസ്സുള്ള ഉണ്ണികമ്മദ് തോക്കുകളും വെടിയുണ്ടകളും സൂക്ഷിച്ചിരുന്നത്. വില്പനയും ഉണ്ടായിരുന്നു. രണ്ടു തോക്കുകളും 100 തിരകളും കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ഇയാള്‍ക്കുണ്ട്. ഇതിന്റെ മറവില്‍ അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിയുണ്ടകളുമാണ് പൊലീസ് കണ്ടെത്തിയത്. മൂന്ന് റൈഫിളുകള്‍ 200 ലധികം വിവിധ തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍, 20 എയര്‍ ഗണ്ണുകള്‍, 40 പെലെറ്റ് ബോക്‌സ് എന്നിവ പിടിച്ചെടുത്തു. തോക്കുകള്‍ എത്ര തവണ ഉപയോഗിച്ചു, തിരകളുടെ വിവരങ്ങള്‍ എന്നിവ അറിയാന്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കാണ് കോടതിയുടെ സാക്ഷ്യത്തോടെ ഇവ അയയ്ക്കുക.

കോടതിയില്‍ ഹാജരാക്കിയ പ്രതി ഉണ്ണിക്കമ്മദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാള്‍ നിരവധി പേര്‍ക്ക് തോക്കുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. തിരകളും തോക്കുകളും എവിടെ നിന്ന് ലഭിച്ചു എന്നതില്‍ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. എയര്‍ ഗണ്ണുകള്‍ വില്പന നടത്താനുള്ള അനുമതിക്കായി ജില്ലാ കലക്ടര്‍ക്ക് ഉണ്ണികമ്മദ് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. വീടിനോട് ചേര്‍ന്ന് ഒരു ഷോപ്പ് പോലെയാണ് എയര്‍ഗണ്‍ വില്‍പ്പന നടത്തിയത് എന്നാണ് നിഗമനം. പാലക്കാട് യുവാക്കളില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയതിന് തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് എടവണ്ണയിലെ ആയുധ ശേഖരം പിടികൂടുന്നതിലേയ്ക്ക് എത്തിയത്. ഈ യുവാക്കള്‍ക്ക് വെടിയുണ്ട വിറ്റത് ഉണ്ണിക്കമ്മദാണ്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം