തൃശൂര്‍ എരുമപ്പെട്ടിയില്‍ വാടകയ്ക്ക് എടുത്ത കാര്‍ മടക്കി ചോദിച്ച ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി അപകടകരമായ തരത്തില്‍ വാഹനം ഓടിച്ചു. ഏഴു കിലോമീറ്റര്‍ അധികം ദൂരം ബോണറ്റില്‍ തൂങ്ങിക്കിടന്ന ഉടമയെ വാഹനം തടഞ്ഞു നിര്‍ത്തി നാട്ടുകാരാണ് രക്ഷിച്ചത്. സംഭവത്തില്‍ കുറ്റൂര്‍ സ്വദേശി ബക്കറിനെതിരെ കേസെടുത്തു.
കഴിഞ്ഞമാസം മകളുടെ വിവാഹ ആവശ്യത്തിന് കുറ്റൂര്‍ സ്വദേശി ബക്കര്‍ സോളമന്റെ കാര്‍ വാങ്ങിയിരുന്നു. കാര്‍ ലഭിക്കാതായതോടെ ബക്കറിന്റെ വീട്ടിലെത്തി തിരക്കി. കാര്‍ കാണാത്തതിനെത്തുടര്‍ന്ന മടങ്ങി വരുന്നതിനിടയിലാണ് വെള്ളറക്കാട് വച്ച് വാഹനം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സോളമന്‍ കാര്‍ തടഞ്ഞുനിര്‍ത്തി. സംസാരിക്കുന്നതിനിടയില്‍ ബക്കര്‍ വാഹനം മുന്നോട്ടെടുത്തു. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കുന്നതിന് വേണ്ടി ബോണറ്റില്‍ പിടിച്ചതോടെ വാഹനം നിര്‍ത്താതെ മുന്നോട്ട് എടുക്കുകയായിരുന്നു.
ബോണറ്റില്‍ സോളമന്‍ തൂങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് വാഹനം തടഞ്ഞുനിര്‍ത്തി രക്ഷിച്ചത്.ബക്കറിന് കസ്റ്റഡിയിലെടുത്ത് എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.








