ഈ അടുത്ത് ഒരു പരിപാടിയിൽ പങ്കെടുക്കവെ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് കൈയ്യിൽ ധരിച്ച ഒരു വാച്ച് ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. പിന്നീട് വാച്ചിനായുള്ള സെർച്ചിങ്ങായി കൂടുതലും. വാച്ചിന്റെ വില അന്വേഷിച്ചുപോയവരും ഞെട്ടിപ്പോയി. മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, ഇറ്റാലിയൻ ആഡംബര ഉൽപ്പന്ന നിർമ്മാതാക്കളായ ബൾഗാരിയിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ മെക്കാനിക്കൽ വാച്ചായ ഒക്ടോ ഫിനിസിമോ അൾട്രാ SOSC ആയിരുന്നു സക്കർബർഗിന്റെ കൈയ്യിലെ താരം.
ഒക്ടോ ഫിനിസിമോ അൾട്രാ SOSC യ്ക്ക് 1.7 മില്ലിമീറ്റർ കനമാണ് ആകെ ഉള്ളത്. രണ്ട് ക്രെഡിറ്റ് കാർഡുകൾ അടുക്കി വെച്ചാൽ കിട്ടുന്നതാണ് വാച്ചിന്റെ വീതി. 590,000 ഡോളര്‍ (ഏകദേശം 5 കോടിരൂപ) ആണ് വാച്ചിന്റെ വില. ലിമിറ്റഡ് എഡിഷനിലുള്ള വാച്ചിന്റെ 20 എണ്ണം മാത്രമാണ് ആകെ ഉൽപ്പാദിപ്പിക്കുന്നത്. വളരെ വൈദഗ്ധ്യത്തോടെ നിര്‍മിച്ചിരിക്കുന്ന വാച്ചുകൂടിയാണിത്.
അതിൻ്റെ പ്രധാന പ്ലേറ്റ് ടങ്സ്റ്റൺ കാർബൈഡ് ആണ്, ബ്രേസ്ലെറ്റ്, ലഗ്ഗുകൾ, ബെസെൽ എന്നിവയ്ക്കായി ടൈറ്റാനിയം ഉപയോഗിച്ചിട്ടുണ്ട്.വാച്ചിന് COSC (സ്വിസ് ഒഫീഷ്യല്‍ ക്രോണോമീറ്റര്‍ ടെസ്റ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) സര്‍ട്ടിഫിക്കേഷനുമുണ്ട്.