“രൂപേഷ് പറയുന്നത് പച്ചക്കള്ളം, മെക്സിക്കൻ അപാരത സാങ്കൽപ്പിക കഥ; ടോം ഇമ്മട്ടി(സംവിധായകൻ)

ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ഉള്ളടക്കം മഹാരാജാസ് കോളേജിൽ SFIയുടെ ആധിപത്യത്തിന് മേൽ KSU നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്നും, പിന്നീട് വാണിജ്യ സാധ്യതയ്ക്കായി SFIയുടെ വീക്ഷണകോണിൽ കഥ പറയുകയായിരുന്നു എന്നുമുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് സംവിധായകൻ ടോം ഇമ്മട്ടി 24നോട് പറഞ്ഞു.

“അദ്ദേഹത്തിന്റെ പ്രസ്താവന കണ്ട് ഞാൻ ഞെട്ടിപ്പോയി, പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറഞ്ഞത്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം ഒരിക്കലും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതല്ല. ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന ചെഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ്, ഈ കഥയ്ക്ക് പ്രചോദനമായത്. മാത്രമല്ല ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആണ് ആദ്യം ഉണ്ടാകുന്നത്. ജൂഡ് ആന്റണിയുടെ തിരക്കഥയിലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഇടാൻ വെച്ചിരുന്ന പേരായിരുന്നു അത്”.

രൂപേഷ് പീതാംബരൻ സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ കഥയിലുണ്ടായ മാറ്റം തന്റെ നിർദേശപ്രകാരമായിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ രൂപേഷ് അങ്ങനെയൊരു മാറ്റം നിർദ്ദേശിച്ചിട്ടില്ല എന്നും സ്റ്റോറി ബോർഡ് മുതൽ തിരക്കഥ വരെ, ഇപ്പോൾ ഉള്ള ചിത്രത്തിന്റെ കഥയുടെ പരുവം തന്നെയായിരുന്നുവെന്നും ടോം ഇമ്മട്ടി പറഞ്ഞു.

“എൺപതുകളുടെ പശ്ചാത്തലത്തിൽ ചിത്രം ക്രൈസ്റ്റ് കോളേജിൽ ചിത്രീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ ചില കോളേജിന് പെയിന്റ് ഒക്കെ അടിച്ച് വന്നപ്പോൾ കഥയെ എന്റെ സങ്കൽപ്പത്തിന് അനുസരിച്ച് അങ്ങനെയൊരു അന്തരീക്ഷത്തിലേക്ക് പറിച്ചു നടാനായില്ല. പിന്നീട് മഹാരാജാസിൽ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ പ്രശ്നം അവിടുത്തെ ചരിത്രം വേറെയായിരുന്നു എന്നതാണ്. ടൊവിനോ തോമസിനെ കാസ്റ്റ് ചെയ്യാൻ രൂപേഷാണ് പറഞ്ഞതെന്നും, നിർമ്മാതാവ് ടൊവിനോയെ മാറ്റാൻ നിർദേശിച്ചു എന്നുമെല്ലാമുള്ള രൂപേഷിന്റെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്” ടോം ഇമ്മട്ടി പറയുന്നു.

ടൊവിനോയെ നിർദേശിച്ചത് അദ്ദേഹമാണെങ്കിൽ പിന്നീട് ഒരിക്കൽ പോലും ഒരു സംവിധായകനായ രൂപേഷ് പീതാംബരന് ഡേറ്റ് കൊടുക്കാത്തതെന്താണ് എന്നും ടോം ഇമ്മട്ടി ചോദിച്ചു. സിനിമ മുന്നോട്ട് പോയപ്പോൾ തങ്ങൾക്കെല്ലാം അതിനൊത്ത് മുന്നോട്ട് പോകാനായില്ല, ആളുകൾ മാറുമല്ലോ അതൊക്കെയാവാം രൂപേഷ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം എന്നാണ് താൻ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Related Posts

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ
  • June 29, 2026

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ…

Continue reading
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
  • June 29, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ദിവസങ്ങൾ റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് കോടതി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി