മുഖ്യമന്ത്രി വഞ്ചകന്‍; ആദ്യം വഞ്ചിച്ചത് വിഎസിനെ’; പി വി അന്‍വര്‍

മുഖ്യമന്ത്രി വഞ്ചകനെന്ന് പി വി അന്‍വര്‍. കേരളം കണ്ട ഏറ്റവും വലിയ ഒറ്റുകാരനും വഞ്ചകനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് അന്‍വറിന്റെ പ്രസ്താവന. ഒതായിലെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.

ആദ്യം വഞ്ചിച്ചത് വി എസ് അച്യുതാനന്ദനെയാണ്. ആ വഞ്ചനയുടെ ഫലമാണ് അദ്ദേത്തിന്റെ ഇന്നത്തെ മുഖ്യമന്ത്രി പദം പോലും. തീര്‍ത്തും വഞ്ചകനായ മുഖ്യമന്ത്രിക്ക് എന്നെ എങ്ങനെ വഞ്ചകനെന്ന് വിളിക്കാന്‍ പറ്റും. അദ്ദേഹം അടുത്തകാലത്ത് നടത്തിയ ചില വഞ്ചനകള്‍ കേരളത്തിലെ ജനങ്ങളുടെയും ജഖാക്കളുടെയും മനസാക്ഷിക്ക് വിട്ടുകൊടുക്കാനാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തേണ്ടി വന്നത്. മലപ്പുറത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് അതില്‍ പ്രധാനപ്പെട്ടത്. ഈ ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ആ വിഷയം ഏറ്റെടുക്കുന്നത് പി വി അന്‍വറാണ്. ഇന്നലെ ഈ വിഷയമ കെ.സി വേണുഗോപാല്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. യുഡിഎഫ് ഏറ്റെടുത്തതില്‍ സന്തോഷം.ജനങ്ങള്‍ അത് മനസിലാക്കാന്‍ കഴിയുന്ന വോട്ടര്‍മാരും ജനങ്ങളുമാണ് നിലമ്പൂരിലുള്ളത് – അദ്ദേഹം പറഞ്ഞു.

കൃസ്ത്യന്‍ സമുദായത്തെയും മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മുനമ്പം വിഷയം 10 മിനിട്ട് കൊണ്ട് പരിഹരിക്കാം എന്നു പറഞ്ഞു. പക്ഷേ ചെയ്യില്ല. വാക്കുകൊടുത്ത് കൃസ്ത്യന്‍ സമൂഹത്തെ വഞ്ചിച്ചവനാണ് പിണറായി. ബരിമല വിഷയത്തില്‍ ഹൈന്ദവരെയും പിണറായി വഞ്ചിച്ചു. അതിന്റെ മുഖ്യ പ്രചാരകനാണ് ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കര്‍ഷകരോടും കൊടും വഞ്ചന ചെയ്തു പിണറായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജപ്തി നടന്നത് നിലമ്പൂരിലാണ്. വഞ്ചകനായ പിണറായിക്ക് നിലമ്പൂരിലെ ജനങ്ങള്‍ മറുപടി പറയും. വ്യാപാരികളെയും പറ്റിച്ചു. പ്രവാസികളെ സഹായിക്കാമെന്ന് വിളിച്ചു വരുത്തി വഞ്ചിച്ചതും പിണറായിയാണ് – അന്‍വര്‍ പറഞ്ഞു.

പിതാവിനെ പോലെ പിണറായിയെ വിശ്വസിച്ചുവെന്നും മുഖ്യമന്ത്രി കള്ളകടത്തിന്റെ ഭാഗമാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി. റിയാസ് വന്നു കയറിയത് മുതല്‍ എല്ലാത്തിനും മാറ്റം വന്നുവെന്നും ആരോപിച്ചു. കൊടും വഞ്ചന നടത്തിയ മുഖ്യമന്ത്രിയ്ക്ക് അന്‍വറിനെ പറയാന്‍ അവകാശമില്ല. മകളെ ആറ് മാസം ജയിലിലടക്കുന്നെങ്കില്‍ ജയിലിലടക്കട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാല്‍ തീരുന്ന വിഷയമേ ഇവിടെയുള്ളൂ. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍ ആണ് മുഖ്യമന്ത്രി – അദ്ദേഹം പറഞ്ഞു.

  • Related Posts

    ‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
    • August 12, 2026

    മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

    Continue reading
    മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
    • August 11, 2026

    മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

    Continue reading

    You Missed

    യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

    യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

    മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

    മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

    വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

    വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

    ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

    ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

    എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

    എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

    നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

    നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം