‘ഭാവിയില്‍ ഒരു രാജ്യം ഒരു പാര്‍ട്ടി കൊണ്ടുവരാനുള്ള നീക്കം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിഷേധവുമായി പ്രതിപക്ഷം. ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കത്തു നല്‍കി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് കത്ത് നല്‍കിയത്. അതേസമയം, ലോക്‌സഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും വിപ്പ നല്‍കിയിട്ടുണ്ട്. എല്ലാ ലോക്‌സഭാംഗങ്ങളും സഭയില്‍ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് നടപടി.

ബില്ല് അവതരിപ്പിക്കുന്നതിന് മുമ്പായി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാത്തത് ബില്ലിന്റെ സദുദ്ദേശത്തെ ചോദ്യം ചെയ്യുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി 24 നോട് പറഞ്ഞു. നിയമസഭകള്‍ ലോക്‌സഭയുടെ കാലാവധിക്ക് വിധേയമായി പ്രവര്‍ത്തിക്കുക എന്നുള്ളത് ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനമെന്നും എംപി പറഞ്ഞു. അത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ കീഴാളരായി വരുന്ന അവസ്ഥ. 2034 ന് മുന്‍പ് കാലാവധി പൂര്‍ത്തിയായ നിയമസഭകള്‍ എന്ത് ചെയ്യും എന്നകാര്യത്തില്‍ വ്യക്തത ഇല്ല. അധികാരം പൂര്‍ണമായും കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും – അദ്ദേഹം വിശദമാക്കി.

രാജ്യത്തെ ബഹുസ്വരതയും വൈവിധ്യവും ഇല്ലാതാക്കാനുള്ള ശ്രമമെന്നും വിമര്‍ശനമുണ്ട്. അവതരണ അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അവതരണത്തെ സഭയിലും ശക്തമായി എതിര്‍ക്കും. ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ല – അദ്ദേഹം വിശദമാക്കി.

ബില്ല് അതരണത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ലോക്‌സഭ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടുക്കുന്നില്‍ സുരേഷ് എം പി ട്വന്റി ഫോറിനോട് പറഞ്ഞു. ബില്ല് അവതരിപ്പിച്ചാല്‍ ജെപിസിക്ക് വിടണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ബില്ല് പാസാക്കാന്‍ ആവശ്യമായ ഭൂരിപക്ഷം സര്‍ക്കാറിന് ലോക്‌സഭയിലും രാജ്യസഭയിലും ഇല്ലെന്നത് ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബില്ല് കൊണ്ടുവരുന്നതില്‍ ഗൂഢാലോചനയുണ്ട്. രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കിയത് തന്നെ സര്‍ക്കാര്‍ താല്പര്യത്തിനനുസരിച്ച് റിപ്പോര്‍ട്ട് ലഭിക്കാനാണ്. ബില്ല് രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കും. ഭാവിയില്‍ ഒരു രാജ്യം ഒരു പാര്‍ട്ടി കൊണ്ടുവരാനുള്ള നീക്കമാണിത്. ബില്ല് തന്നെ പിന്‍വലിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് പ്രായോഗികമല്ല- കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

Related Posts

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി
  • April 4, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു. സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു…

Continue reading
‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

‘അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; LDFനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം’; രാഹുൽ ഗാന്ധി

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്