ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോനയെ പിന്നിലാക്കി റയല്‍ക്കുതിപ്പ്. സാന്റിയാഗോ ബരണാബ്യൂവില്‍ സെവിയയുമായി 4-2 സ്‌കോറില്‍ ആധികാരിക ജയം സ്വന്തമാക്കിയതോടെയാണ് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സ പിന്നിലായത്. ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ കണ്ടെത്തിയ റയല്‍ പത്താംമിനിറ്റില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെയിലൂടെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം എഡ്വാര്‍ഡോ കമവിംഗയുടെ പാസില്‍ ഫ്രഡറിങ്കോ വാല്‍വര്‍ഡേയും 34-ാം മിനിറ്റില്‍ ലൂകാസ് വാസ്‌കേസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയുമാണ് ആദ്യപകുതിയില്‍ സെവിയയുടെ ഗോള്‍വല കുലുക്കിയത്. രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ എംബാപെയുടെ പാസില്‍ മൊറോക്കോ താരം ബ്രാഹിം ഡയസിലൂടെ റയല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. സ്പാനിഷ് താരങ്ങളായ ജുവാന്‍ലു സാഞ്ചസ് നല്‍കിയ പാസില്‍ 35-ാം മിനിറ്റില്‍ ഐസക് റൊമേറോയും ജെറാര്‍ഡ് പീക്വേയുടെ പാസില്‍ നിന്ന് 85-ാം മിനിറ്റില്‍ ബെല്‍ജിയം താരം ഡോദി ലൂക്കേബാകിയോയുമാണ് സെവിയക്കായി മറുപടി ഗോളുകള്‍ കണ്ടെത്തിയത്. ജയത്തോടെ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി ബാഴ്‌സലോനയെ പിന്തള്ളി റയല്‍ മാഡ്രിഡ് ലാലിഗയില്‍ രണ്ടാം സ്ഥാനത്തെത്തി. 38 പോയിന്റാണ് ബാഴ്‌സക്കുള്ളത്. 41 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് ആണ് പട്ടികയില്‍ ഒന്നാമത്. ജനുവരി നാലിന് വലന്‍സിയയുമായാണ് റയലിന്റെ അടുത്ത മത്സരം.

Related Posts

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, കൂടുതൽ അറസ്റ്റിന് സാധ്യത
  • September 4, 2026

എറണാകുളം: തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപെടുത്തിയാണ് അന്വേഷണം നടത്തുക. തൃക്കാക്കര ഇൻപെക്ടർക്ക് ചുമതല നൽകും. കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത. തൃക്കാക്കര ACPക്ക് മേൽനോട്ട…

Continue reading
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ
  • September 4, 2026

ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ. പള്ളിയോട സേവാ സംഘത്തോടുള്ള എതിര്‍പ്പ് മൂലമാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഉപരാഷ്‌ട്രപതി എത്തിയ ഉത്രട്ടാതി ജലമേളയ്ക്ക് ദേവസ്വം ബോർഡ്‌ പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്ക് കാരണം. എന്നാൽ…

Continue reading

You Missed

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം

‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍

‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

പാർട്ടിയിൽ ശുദ്ധീകരണം വേണം; രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി,പി ജയരാജൻ

പാർട്ടിയിൽ ശുദ്ധീകരണം വേണം; രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി,പി ജയരാജൻ

കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി

കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി