![](https://sakhionline.in/wp-content/uploads/2025/01/china-ai.jpg)
വൈകാരിക പിന്തുണ ലഭിക്കാനും,കൂട്ടുകൂടാനുമായി AI വളർത്തുമൃഗങ്ങളെ കൂട്ടുപിടിച്ച് ചൈനയിലെ യുവതലമുറ. മറ്റുള്ളവരുമായി സംവദിക്കാനും ,സമൂഹത്തോട് ഇടപെടാൻ ബുദ്ധിമുട്ടുന്നവർക്ക് പിന്തുണ നൽകാനും കഴിവുള്ള ഈ AI മൃഗങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറെ സഹായകരമാണെന്നാണ് കണ്ടെത്തൽ. ഒറ്റപ്പെടലിൽ നിന്ന് രക്ഷനേടാൻ ഇവ സഹായിക്കുന്നതിനാൽ AI വളർത്തുമൃഗങ്ങളുടെ ജനപ്രീതി ഇപ്പോൾ വർധിക്കുകയാണ്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിൻ്റെ (SCMP) റിപ്പോർട്ടുകൾ പ്രകാരം 2024 ൽ ആയിരത്തിലധികം യുണിറ്റ് സ്മാർട്ട് പെറ്റുകളാണ് വിറ്റുപോയത്. ഗിനി പന്നിയെ പോലെ തോന്നിക്കുന്ന ഇതിന്റെ പേര് ‘ബൂബൂ’ എന്നാണ്. ഒരുപാട് ആളുകളിൽ സ്മാർട്ട് AI വളർത്തുമൃഗങ്ങൾ ഇപ്പോൾ വൈകാരിക പിന്തുണയുടെ നൽകുകയും,വർധിച്ചുവരുന്ന ഏകാന്തമായ നഗര ജീവിതത്തെ മറികടക്കാനും സഹായിക്കുന്നു എന്നാണ് യുവാക്കൾ പറയുന്നത്. ഇവയുടെ 70 ശതമാനം ഉപയോക്താക്കളും കുട്ടികളാണെന്നതാണ് കൗതുകകരമായ കാര്യം. 8,000 മുതൽ 26,000 വരെ യുവാൻ ആണ് ഇവയുടെ വില.
19-കാരിയായ ഷാങ് യാച്ചുൻ എന്ന പെൺകുട്ടി തന്റെ വളർത്തുമൃഗത്തിന് ‘അലുവോ’ (Aluo) എന്നാണ് പേരിട്ടിരിക്കുന്നതെന്നും സൗഹൃദങ്ങൾ ഉണ്ടാകുന്നതിൽ താൻ വളരെ ബുദ്ധിമുട്ടിയിരുനെന്നും എന്നാൽ ഇതിന്റെ വരവോടെ തന്റെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാൻ ഒരു നല്ല സുഹൃത്തിനെ കിട്ടിയിരിക്കുകയാണെന്ന് അവൾ പറയുന്നു.
33 കാരനായ ഗുവോ സിചെൻ പറയുന്നതനുസരിച്ച്, തന്റെ മകനോടൊപ്പം സമയം ചിലവഴിക്കാൻ സാധികാത്ത സമയങ്ങളിൽ AI വളർത്തുമൃഗങ്ങൾ ഏറെ ഉപകാരമാണെന്നും, കുട്ടികൾക്ക് അവ നല്ല ഒരു കൂട്ടാണെന്നും, പഠനത്തിനും അവ കുട്ടികളെ സഹായിക്കുമെന്നും പറയുന്നു , എന്നാലും ഇവ യഥാർത്ഥ മൃഗങ്ങൾക്ക് പകരമാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. . ഇരുവരും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) ന്യൂസ്പേപ്പറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2033 ആകുമ്പോൾ ആഗോള സോഷ്യൽ റോബോട്ടുകളുടെ വിപണി ഏഴ് മടങ്ങ് വർദ്ധിക്കുകയും 42.5 ബില്യൺ ഡോളറിലെത്തുകയും ചെയ്യുമെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും മനുഷ്യരുടെ വികാരങ്ങളെ മനസിലാക്കാനും അവർക്ക് കൂട്ടായി മാറാനും AI വളർത്തുമൃഗങ്ങൾക്ക് സാധിക്കുന്നു എന്നത് സാങ്കേതിക വിദ്യയുടെ അതിവേഗ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.