ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് തോല്‍വി; ആര്‍സനലിനും സിറ്റിക്കും ബാഴ്‌സക്കും ഡോര്‍ട്ട്മുണ്ടിനും ഇന്റര്‍മിലാനും ജയം

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോന അഞ്ച് ഗോളുകള്‍ക്ക് ബിഎസ്.സി യങ് ബോയ്‌സിനെ പരാജയപ്പെടുത്തി. ലെവ്ന്‍ഡോസ്‌കി രണ്ടും റാഫിഞ്ഞ, മാര്‍ട്ടിനസ് എന്നിവര്‍ ഓരോ ഗോളുകളും നേടിയപ്പോള്‍ എതിരാളികളുടെ വകയായിരുന്നു അവസാന ഗോള്‍. യങ് ബോയ്‌സിന്റെ മുഹമ്മദ് കമാറയാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. മിലാനും ലെവര്‍കുസനും തമ്മില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് മിലാനെ തോല്‍പ്പിച്ചു. ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ സെല്‍റ്റിക് എഫ്‌സിക്കെതിരെ ഡോര്‍ട്ട്മുണ്ടിന് ആറ് ഗോളിന്റെ വിജയം. 7-1 സ്‌കോര്‍ കണ്ടെത്തിയ മത്സരത്തില്‍ എംറെ കാന്‍, കരിം ആദമി, ഗുയ്‌റസി, ഫെലിക്‌സ് നിമേച്ച എന്നിവരാണ് ഡോര്‍ട്ട്മുണ്ടിനായി സ്‌കോര്‍ ചെയ്തത്. ഡെയ്‌സന്‍ മെഹ്ദ സെല്‍റ്റിക് എഫ്‌സിക്കായി ആശ്വാസ ഗോള്‍ കണ്ടെത്തി. ചാമ്പ്യന്‍സ് ലീഗി മറ്റു മത്സരങ്ങളുടെ സ്‌കോര്‍ ഇപ്രകാരം. ഇന്റര്‍മിലാന്‍-4 റെഡ് സ്റ്റാര്‍-0, പിഎസ്വി-1 സ്‌പോര്‍ട്ടിങ് സിപി-1, മാഞ്ചസ്റ്റര്‍ സിറ്റി-4 എസ്‌കെ സ്ലോവന്‍ ബാറ്റിസ്ലാവ-0. ഗുണ്ടോഗന്‍, ഫിലി ഫോഡന്‍, ഏര്‍ലിങ് ഹാളണ്ട്, ജെയിംസ് മക്ടി എന്നിവര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു.ജര്‍മ്മന്‍ താരം കെയ് ഹവേര്‍ട്‌സ് 20-ാം മിനിറ്റിലും ഇംഗ്ലീഷ് അറ്റാക്കര്‍ ബുകായോ സാക 35-ാം മിനിറ്റിലും ഏല്‍പ്പിച്ച പ്രഹരത്തില്‍ എമിറേറ്റ്‌സ് മൈതാനത്ത് നിന്ന് പാരീസ് സെയിന്റ് ജര്‍മ്മന് തോല്‍വിയോടെ മടക്കം. കോച്ച് ലൂയീസ് എന്റ്റിക്വയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിസ്ജി മുന്നേറ്റനിരതാരം ഔസ്മാന്‍ ഡെംബെലെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. ഡംബെലെയുടെ അഭാവം ശരിക്കും പ്രകടമായ മത്സരത്തിന്റെ ആദ്യപകുതിയുടെ സിംഹഭാഗവും കൈയ്യടക്കിയത് ആര്‍സനല്‍ ആയിരുന്നു. പന്തുമായി ഇടതുവിങ്ങിലൂടെ അതിവേഗം ഓടിയെത്തി ലിയാന്‍ഡ്രോ ട്രോസാര്‍ഡ് നല്‍കിയ കൃത്യമാര്‍ന്ന ക്രോസില്‍ നിന്നാണ് ഹവേര്‍ട്‌സ് ഗോള്‍ കണ്ടെത്തിയത്. കീപ്പര്‍ ഡോണറുമ്മയെ ചാര്‍ജ്ജ് ചെയ്‌തെന്ന വാദവുമായി പിഎസ്ജി താരങ്ങള്‍ റഫറിയുടെ മുമ്പിലെത്തിയെങ്കിലും അദ്ദേഹം ഗോള്‍ അനുവദിച്ചു. 35-ാം മിനിറ്റില്‍ പിഎസ്ജി ഗോള്‍പോസ്റ്റിന് ഏതാനും മീറ്റര്‍ ദൂരത്തില്‍ വലതുവിങ്ങില്‍ ലഭിച്ച ഫ്രീകിക്ക് അനായാസം ബുക്കായോ സാക പിഎസ്ജി വലയിലെത്തിക്കുകയായിരുന്നു. പിഎസ്ജിയുടെ നാല് പ്രതിരോധനിരക്കാരെ പിന്നിലാക്കിയാണ് സാകയുടെ ഫ്രീകിക്ക് ഗോള്‍വല തൊട്ടത്. ആദ്യപകുതി നിറഞ്ഞുകളിച്ച ആര്‍സനല്‍ രണ്ടാംപകുതിയില്‍ പിഎസ്ജി നീക്കങ്ങള്‍ ശക്തമാക്കിയതോടെ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ക്ലീന്‍ ഷീറ്റ് നിലനിര്‍ത്താനുള്ള ആര്‍സനല്‍ ശ്രമം പൊളിക്കാന്‍ പിഎസ്ജിക്ക് കഴിയാതെ വന്നതോടെ ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിനോട് പരാജയം സമ്മതിക്കേണ്ടി വന്നു.

Related Posts

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
  • April 1, 2026

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍. രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്തിന്റെ മൊഴി. എന്നാല്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍…

Continue reading
നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍
  • April 1, 2026

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ച എസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു