ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്


സാബു എം ജേക്കബ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായത് കിറ്റക്‌സിനെതിരായ ഇ ഡി നടപടി ഒഴിവാക്കാനെന്ന പ്രചരണത്തിന് മറുപടിയുമായി സാബു എം ജേക്കബ്. നിയമം അക്ഷരം പ്രതി പാലിക്കുന്ന ബിസിനസാണ് താന്‍ നടത്തുന്നതെന്നും ബാലന്‍സ് തുക ഒക്കെ വ്യക്തമാക്കാന്‍ ഇഡി ഒരൊറ്റ നോട്ടീസ് അയച്ചത് ഒഴികെ ഒരുനടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ലെന്നും സാബു ട്വന്റിഫോറിനോട് പറഞ്ഞു. ഇത് താന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. എന്നിരിക്കിലും ഇഡി നടപടി ഒഴിവാക്കാനാണ് ബിജെപിക്കൊപ്പം കൂട്ടുകൂടിയതെന്ന് വീണ്ടും പ്രചരിക്കപ്പെടുകയാണ്. ഇത് അവാസ്തവമാണെന്നും സാബു പറഞ്ഞു.

വിവിധ ഏജന്‍സികള്‍ക്ക് കീഴിലാണ് കിറ്റക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും എക്‌സ്‌പോര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ തന്നെ വിദേശനാണ്യ വിനിമയവും നടക്കുന്നുണ്ടെന്നും സാബു പറഞ്ഞു. 35 വര്‍ഷമായി താന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു ഡോളറിന്റെ ക്രമക്കേട് പോലും കണ്ടെത്താന്‍ ഇഡിക്കോ മറ്റൊരു ഏജന്‍സിക്കോ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് ഒഴിച്ച് എല്ലാ വകുപ്പുകളും വന്ന് പരിശോധന നടത്തിയിട്ടുണ്ട്. പി വി ശ്രീനിജനും ഇടത് സര്‍ക്കാരും നിരന്തരം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. അവര്‍ തന്നെ തന്റെ സ്ഥാപനത്തിന് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തി. വിദേശത്ത് പോകുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു രാത്രി മാത്രം താമസിക്കാനായി 3-4 ലക്ഷം രൂപ വില വരുന്ന മുറികളാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. പാരീസില്‍ അദ്ദേഹം ബുക്ക് ചെയ്ത മുറിയുടെ വില 7 ലക്ഷമാണ്. അതെ ഹോട്ടലില്‍ തന്നെ താമസിച്ച തനിക്ക് അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് തുറന്നുപറഞ്ഞപ്പോള്‍ അദ്ദേഹം ആ ഹോട്ടലില്‍ നിന്ന് മാറുകയായിരുന്നു. വിമര്‍ശിച്ചതിന്റെ പേരില്‍ തന്നോട് അദ്ദേഹത്തിന് നീരസമുണ്ടായെന്നും സാബു എം ജേക്കബ് ആരോപിച്ചു.

Related Posts

വിവാദ നിയമനം: നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം
  • November 17, 2026

തിരുവനന്തപുരം: നെയ്യാറ്റിൻകര, പാറശ്ശാല സർക്കാർ ആശുപത്രികളിലെ സൂപ്രണ്ടുമാരെ മാറ്റി. തമിഴ്നാട് വിളവങ്കോട് എംഎൽഎ T T പ്രവീണിന്റെ സഹോദരി ഡോക്ടർ പ്യാരിയെ നെയ്യാറ്റിൻകര സൂപ്രണ്ട് ആയി നിയമിച്ചത് വിവാദമായിരുന്നു. ഡോക്ടർ വിനീത് V N ആണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പുതിയ…

Continue reading
കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി
  • November 17, 2026

കൊച്ചി: കാലടി സർവകലാശാല സസ്പെൻഷൻ, വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി. നാളെ ഉച്ചയ്ക്ക് രണ്ടിന് ഹർജിയിൽ വാദം നടക്കും. ഭേദഗതി ഹർജി അംഗീകരിക്കരുതെന്ന സർവകലാശാല വാദം തള്ളി. തങ്ങൾക്കെതിരായ സസ്‌പെൻഷൻ ഉത്തരവും അന്വേഷണ റിപ്പോർട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഭേദഗതി ഹർജി…

Continue reading

You Missed

മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും

മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും

വിവാദ നിയമനം: നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം

വിവാദ നിയമനം: നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം

‘ബാച്ച്‌ലർ പാർട്ടി ‘deux’ പുറത്തിറങ്ങാൻ ഇനി 3 ദിനം കൂടി

‘ബാച്ച്‌ലർ പാർട്ടി ‘deux’ പുറത്തിറങ്ങാൻ ഇനി 3 ദിനം കൂടി

കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍

പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍