രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍. രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്തിന്റെ മൊഴി. എന്നാല്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. സംഭവ സമയത്ത് സിനിമാ ലൊക്കേഷനില്‍ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

തൊടുപുഴയില്‍വെച്ച് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ തുടര്‍ നടപടികള്‍ക്കായാണ് കൊച്ചിയില്‍ എത്തിച്ചത്. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ ചുമതല നല്‍കിയിരിക്കുന്ന ഉദയംപേരൂര്‍ എസ് എച്ച് ഓയുടെ നേത്യത്വത്തിലുള്ള സംഘമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് എത്തിച്ചത്.

സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ രഞ്ജിത്ത് പരാതിയില്‍ കഴമ്പുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സംവിധായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ രഞ്ജിത്ത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരുതരത്തിലുള്ള പഴുതുകളും നല്‍കാതെയായിരുന്നു അറസ്റ്റ് നടന്നത്.

ചിത്രീകരണം നടക്കുന്ന ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കാരവാനില്‍ കയറിയപ്പോഴാണ് നടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നും മാനസിക ആഘാതം കാരണം കൗണ്‍സിലിംഗിന് വിധേയയാകേണ്ടി വന്നെന്നും നടി പരാതിയില്‍ പറയുന്നു.

Related Posts

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ
  • November 17, 2026

ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല കോട്ടമുകൾ സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയതായിരുന്നു കേസ്. 2008 ഒക്ടോബർ 17 ന് രാവിലെ കോട്ടമുകളിലുള്ള ഫ്രൂട്ട്സ് കടയ്ക്കുള്ളിൽ വെച്ച് രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തി. സിപിഐഎം പ്രാദേശിക നേതാവായിരുന്ന വഞ്ചിയൂർ വിഷ്ണുവിനെ കൊലപ്പെടുത്തിയകേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്. രഞ്ജിത്തിനെ…

Continue reading
സ്വർണ്ണം വാങ്ങി മുഴുവൻ പണം നൽകാതെ മുങ്ങുന്നത് പതിവ് രീതി
  • November 17, 2026

തിരുവനന്തപുരം: ചാല സ്വർണ കവർച്ചയിൽ അറസ്റ്റിലായ മാളവിക ജ്വല്ലറി ഉടമ ജയറാം ചില്ലറക്കാരനല്ലെന്ന് വിവരം. തട്ടിപ്പിനും വെട്ടിപ്പിനും ജയറാമിനെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 20 കേസുകളാണ്. ഇന്നലെ മാത്രം ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് മൂന്നോളം കേസുകളാണ്. മൂന്ന് കേസുകളുടെയും…

Continue reading

You Missed

മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും

മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും

വിവാദ നിയമനം: നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം

വിവാദ നിയമനം: നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം

‘ബാച്ച്‌ലർ പാർട്ടി ‘deux’ പുറത്തിറങ്ങാൻ ഇനി 3 ദിനം കൂടി

‘ബാച്ച്‌ലർ പാർട്ടി ‘deux’ പുറത്തിറങ്ങാൻ ഇനി 3 ദിനം കൂടി

കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍

പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍