ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA ) ലോക്സഭ ചർച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, കേരളത്തിലെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ 12 മണിവരെ പിരിഞ്ഞു. ബിൽ പരിഗണിക്കാതെ മാറ്റിയത് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദത്തെ തുടർന്നെന്നാണ് സൂചന.

ഇന്ന് രാവിലെ മുതൽ പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇന്നലെ ഏറെ വൈകിയും കേന്ദ്രസർക്കാർ പ്രതിനിധികളുമായി ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിൽ ചർച്ചയ്ക്ക് എടുക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും ന്യൂനപക്ഷത്തിന് വലിയ ആശങ്ക ഉണ്ടെന്നും അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ ആരുടെയും അവകാശങ്ങൾ കവർന്നെടുക്കില്ല. ബില്ല് അവതരിപ്പിച്ചത് കൊണ്ടാണ് ചർച്ചക്കെടുക്കാൻ ലിസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണങ്ങൾ നടത്തരുത് എന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

അതേസമയം, ബിൽ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണം എന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ആസ്തി കണ്ടു കെട്ടുന്ന ഉൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ അമിത് ഷായ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്
  • October 16, 2026

ഡല്‍ഹി: സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബംഗ്ലാദേശില്‍ നടന്നതുപോലെ ഇവിടെ ഭരണമാറ്റത്തിന് ശ്രമിക്കുന്നുവെന്നും രാജ്‌നാഥ് സിങ്…

Continue reading
SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
  • October 15, 2026

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്സുമായി ബന്ധപ്പെട്ട ഹർജികളിലും നോട്ടീസ് അയച്ചു. ജന്തർമന്തർ പ്രതിഷേധ ഇടമല്ലാതെ ആക്കിയ തീരുമാനത്തിനെതിരായ ഹർജികളിൽ കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകി. ഇന്ത്യ…

Continue reading

You Missed

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും