‘ഗ്രീൻലൻഡ് ഏറ്റെടുക്കാൻ അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നു’; വൈറ്റ് ഹൗസ്

ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിന് അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷ മുൻഗണനയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡെന്മാർക്കിന്റെ അർധ സ്വയംഭരണപ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്ന് ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.

ഡെന്മാർക്കിനെയും ഗ്രീൻലൻഡിനെയും പറ്റിയുള്ള കാര്യങ്ങൾ ആ രാജ്യങ്ങൾ മാത്രം തീരുമാനിക്കേണ്ടതാണെന്ന് ഡെന്മാർക്ക്, ഫിൻലണ്ട്, നോർവെ, സ്വീഡൻ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. നാറ്റോ രാജ്യങ്ങളുമായും അമേരിക്കയുമായും ചർച്ചയ്ക്ക് തയാറാണെന്നും പ്രസ്താവനയിൽ. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

അതേസമയം ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കൻ ശ്രമത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ രം​ഗത്തെത്തി. ഗ്രീൻലാൻഡ് വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഡെൻമാർക്കിനും ഗ്രീൻലാൻഡിനും മാത്രമെന്ന് യുകെ, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കി.

ഇതിനിടെ വെനസ്വേലയിലെ ഇടക്കാല സർക്കാർ 30-50 ദശലക്ഷം ബാരൽ ഉയർന്ന നിലവാരമുള്ള എണ്ണ അമേരിക്കയ്ക്ക് കൈമാറാൻ തയാറാണെന്ന് അറിയിച്ചതായി ട്രംപ്. ഇത് വിപണി വിലയ്ക്ക് വിൽക്കുമെന്നും വെനസ്വേലയിലെയും അമേരിക്കയിലെയും ജനതയുടെ ക്ഷേമത്തിനായി ആ പണം ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. പദ്ധതി നടപ്പിലാക്കാൻ ഊർജ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

Related Posts

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
  • September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന…

Continue reading
ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ
  • September 15, 2026

ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്