‘കാട്ടുറാസാ’; വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം പുറത്ത്

മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും, പ്രതികാരത്തിൻ്റേയും പ്രണയത്തിൻ്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡബിൾ മോഹനെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് സുകുമാരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

പ്രഥ്വിരാജും, പ്രിയംവദാ കൃഷ്ണനും അഭിനയിച്ചിരിക്കുന്ന ‘കാട്ടുറാസാ’ എന്ന് ആരംഭിക്കുന്ന ഗാനം വിജയ് യേശുദാസും, പാർവ്വതി മീനാക്ഷിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഗാനത്തിന്റെ സംഗീത സംവിധാനം മലയാളത്തിലെ മികച്ച ജെയ്ക് ബിജോയ് ആണ്.

ഗ്രാമീണ പശ്ചാത്തലത്തിൽ നാടിൻ്റെ ആചാരങ്ങളും, പ്രണയത്തിൻ്റെ ഊഷ്മളമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ഗാനരംഗം വളരെ ചുരുങ്ങിയ സമയത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നു.ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഏ.വി.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും , ഏ.വി.അനൂപും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിൻ്റെ ആരംഭം മുതൽ സംഘർഷത്തിലൂടെയും ഉദ്വേഗത്തിലൂടെയും , മികച്ച ആക്ഷൻ രംഗങ്ങളിലൂടെയും കടന്നുപോകുന്ന ഈ ചിത്രം പ്രദർശന സജ്ജ് മാകുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗത്തിൻ്റെ പ്രകാശനം ഇപ്പോൾ നടത്തിയിരിക്കുന്നത്.

വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദ്യ ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.സംഗീതം’ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം-അരവിന്ദ് കശ്യപ് – രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം