കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡ് ഏപ്രിൽ 15ന്

ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ് നിശ അരങ്ങേറുന്നത്.

രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ ചീഫ് പാട്രൺ ആയി പ്രവർത്തിക്കുന്നത്. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകൾക്ക് അവാർഡുകൾക്കായി എൻട്രി സമർപ്പിക്കാം. അവസാന തീയതി മാർച്ച് 1 വരെ ആണ്. എൻട്രികൾ ഓൺലൈനായി (www.INCA.in )എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം. ദേശീയ ഐക്യവും സമഗ്ര അംഗീകാരവും മുൻനിർത്തിയുള്ള പുതിയ തുടക്കമായി ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയൽ INCA അവാർഡ്സ് മാറുമെന്ന് സംഘാടകർ അറിയിച്ചു.

Story Highlights : Kalyan Jewellers- INCA Awards on April 15th

Related Posts

ഇസ്ലാം മത വിശ്വാസികൾക്ക് ഇനി വ്രതാനുഷ്ഠാനങ്ങളുടെ നാളുകൾ; കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്
  • February 19, 2026

നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മശുദ്ധീകരണത്തിന്റെ ഒരു മാസം. വിശ്വാസികൾക്ക് ഇത് പുണ്യകാലം.മറ്റുളളവന്റെ വേദന തന്റെതാകുന്ന ആത്മസമർപ്പണത്തിന്റെ മുപ്പത് ദിവസം. പകൽ മുഴുവൻ ആഹാരപാനിയങ്ങൾ ഉപേക്ഷിച്ചുളള വ്രതാനുഷ്ടാനം പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. അതുകൊണ്ടാണ് റമദാന് ഇത്രയേറെ പവിത്രത കല്‍പ്പിക്കപ്പെടുന്നതും. ഈ മാസത്തില്‍…

Continue reading
വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്
  • February 19, 2026

വിഖ്യാത കവി ഡി വിനയചന്ദ്രന്റെ സ്മരണക്കായി സെന്റര്‍ ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ സ്റ്റഡീസ്‌ ഏര്‍പ്പെടുത്തിയ വിനയചന്ദ്രിക കവിതാ പുരസ്കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്. ഇടതുകഴുവിലെ കള്ളൻ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 25000രൂപയും ശില്പവും പ്രശസ്തി പ്രതവുമാണ്‌ അവാര്‍ഡ്‌. കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇസ്ലാം മത വിശ്വാസികൾക്ക് ഇനി വ്രതാനുഷ്ഠാനങ്ങളുടെ നാളുകൾ; കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്

ഇസ്ലാം മത വിശ്വാസികൾക്ക് ഇനി വ്രതാനുഷ്ഠാനങ്ങളുടെ നാളുകൾ; കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്

ഇന്ത്യയിലേക്ക് എപ്പോൾ വരാനാകുമെന്ന് പറയാൻ കഴിയില്ല’; വിജയ് മല്യ ബോംബെ ഹൈക്കോടതിയിൽ

ഇന്ത്യയിലേക്ക് എപ്പോൾ വരാനാകുമെന്ന് പറയാൻ കഴിയില്ല’; വിജയ് മല്യ ബോംബെ ഹൈക്കോടതിയിൽ

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്

വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്

‘സിപിഐഎം ജനങ്ങളെ ദ്രോഹിക്കുന്നു, സർക്കാരിന് ശകലമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകണം’; രാജീവ് ചന്ദ്രശേഖർ