കണ്ണൂരില്‍ സിപിഐഎം സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി

കണ്ണൂരിൽ സിപിഐഎം കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്.

ഒരു മണിക്കൂര്‍ നേരത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷമാണ് ബസ് കടത്തിവിട്ടത്. ബസിൽ യാത്രക്കാർ കുറവായിരുന്നതിനാലും സമീപത്ത് ആളുകൾ അധികം ഇല്ലാതിരുന്നതിനാലും കൂടുതൽ അപകടം ഉണ്ടായില്ല.

മയ്യിൽ – ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന ബസ് ആണ് കുടുങ്ങിയത്. ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾ എപ്പോഴും കടന്നുപോകുന്ന റൂട്ടാണ് സ്‌റ്റേഡിയം കോർണറിന് മുൻപിലൂടെയുളളത്. ഗതാഗതം തടസപ്പെട്ടതോടെ മറ്റൊരു വഴിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.

Related Posts

ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്
  • May 21, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. PN 945080 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. PT 771990 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ…

Continue reading
സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട് 12കാരൻ തൂങ്ങി മരിച്ചു
  • May 21, 2026

വീട്ടിൽ സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല,12 കാരൻ ജീവനൊടുക്കി. പാലക്കാട് തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. വീട്ടിൻ്റെ തട്ടിൻ പുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു ഈ വർഷം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്

ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട് 12കാരൻ തൂങ്ങി മരിച്ചു

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട് 12കാരൻ തൂങ്ങി മരിച്ചു

പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍

പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

പരാജയ കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍; ചോദ്യാവലിയുമായി സിപിഐഎം; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍

പരാജയ കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍; ചോദ്യാവലിയുമായി സിപിഐഎം; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍