ഐക്യരാഷ്ട്ര സഭയുടെ പ്രധാന പദവികളിൽ പാകിസ്താൻ; രൂക്ഷമായി വിമർശിച്ച് രാജ്‌നാഥ് സിംഗ്

പാകിസ്താനെ ഐക്യരാഷ്ട്രസഭ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി നിയമിച്ച തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. “പാൽ സംരക്ഷിക്കാൻ പൂച്ചയെ ഏൽപ്പിക്കുന്നതുപോലെയാണ് ഈ നടപടി,” എന്നാണ് മന്ത്രിയുടെ വിമർശനം.

ആഗോള ഭീകരതയുടെ ‘പിതാവ്’ എന്ന കുപ്രസിദ്ധി പാകിസ്ഥാന് നേടിയിട്ടുണ്ടെന്നും, ഈ നിയമനം യുഎന്നിന്റെ ഭീകരവിരുദ്ധ ശ്രമങ്ങളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്താനിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന താലിബാനുമായി ബന്ധമുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും മേൽ സ്വത്തുക്കൾ മരവിപ്പിക്കൽ, യാത്രാ വിലക്കേർപ്പെടുത്തൽ, ആയുധ ഉപരോധം ഏർപ്പെടുത്തൽ തുടങ്ങിയ നടപടികൾക്ക് ഉത്തരവാദിത്വമുള്ള 1988 കമ്മിറ്റി എന്നും അറിയപ്പെടുന്ന താലിബാൻ ഉപരോധ സമിതിയുടെ തലപ്പത്താണ് പാകിസ്താൻ വരുന്നത്. താലിബാൻ ഉപരോധ സമിതിയുടെ വൈസ് ചെയർപേഴ്സണുകളായി ഗയാനയും റഷ്യയും ഉണ്ടാകും.

ഡോക്യുമെന്റേഷൻ, മറ്റ് നടപടിക്രമ ചോദ്യങ്ങൾ, പൊതു യുഎൻഎസ്‌സി ഉപരോധ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള അനൗപചാരിക വർക്കിംഗ് ഗ്രൂപ്പുകളുടെ സഹ-അധ്യക്ഷ സ്ഥാനം പാകിസ്താൻ വഹിക്കും. 2025-26 കാലയളവിലേക്ക് 15 രാജ്യങ്ങളുടെ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ അംഗമാവും. സുരക്ഷാ കൗൺസിലിലെ 15 അംഗങ്ങളും ഉൾപ്പെടുന്നതാണ് കൗൺസിലിന്റെ ഉപരോധ സമിതികൾ. 2021-22 കാലയളവിൽ കൗൺസിലിൽ അംഗമായിരുന്ന കാലത്ത് സഭയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ഇന്ത്യ.

Related Posts

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
  • April 1, 2026

ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍. രക്തസമ്മര്‍ദം ഉയര്‍ന്ന അളവിലായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്തിന്റെ മൊഴി. എന്നാല്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍…

Continue reading
നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍
  • April 1, 2026

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ച എസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

‘ജി സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല; അമ്പലപ്പുഴയിൽ എൽഡിഎഫിനെ തോൽപ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്’, മുഖ്യമന്ത്രി

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു