എമ്പുരാനിലെ എൻഡ് ക്രെഡിറ്റ് ഗാനം എത്തി

തിയറ്ററുകൾ ഇളക്കി മറിച്ച് പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘അസ്രായേൽ’ എന്ന ഗാനം പാടിയിരിക്കുന്നത് ഉഷ ഉതുപ്പാണ്‌. ചിത്രത്തിൽ എൻഡ് ക്രെഡിറ്റിൽ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിന് ഈണം നൽകിയത് ദീപക്ക് ദേവും വരികളെഴുതിയിരിക്കുന്നത് മുരളി ഗോപിയുമാണ്.

ഒന്നാം ഭാഗമായ ലൂസിഫറിന്റെ എൻഡ് ക്രെഡിറ്റിൽ ഉപയോഗിച്ചിരുന്ന ‘എമ്പുരാനേ… എന്ന ഗാനവും പാടിയത് ഉഷ ഉതുപ്പായിരുന്നു. മൂന്ന്‌ ചിത്രങ്ങളടങ്ങിയ സിനിമാ പരമ്പരയിലെ രണ്ടാം ചിത്രത്തിന്റെ പേര് ഗാനത്തിൽ ഉപയോഗിക്കുകയായിരുന്നു അണിയറപ്രവർത്തകർ. അതുകൊണ്ട് ഇനി വരാനിരിക്കുന്ന മൂന്നാം ഭാഗത്തിന്റെ പേര് ‘അസ്രയേൽ’ എന്നാവാം എന്നാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ദീപക്ക് ദേവ് പറഞ്ഞിരിക്കുന്നത്.

എമ്പുരാനിൽ ക്‌ളൈമാക്‌സിൽ കാണിച്ച ചൈനീസ് വില്ലൻ സംഘം ആയ ‘ഷെൻ ട്രയാഡി’നെ പറ്റിയുള്ള പത്ര വാർത്തകളാണ് ഗാനത്തിലെ പ്രധാന ദൃശ്യങ്ങൾ. ഒപ്പം ചിത്രത്തിലെ പ്രമേയത്തെയും കേന്ദ്ര കഥാപാത്രത്തിന്റെ സ്വഭാവത്തെയും സൂചിപ്പിക്കുന്ന പ്രശസ്തമായ മഹത് വചനങ്ങളും വിഡിയോയിൽ കാണാം.

ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം 2 മണിക്കൂർ കൊണ്ട് 2 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഗാനത്തിന് കമന്റ് ബോക്സിൽ ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും മുരളി ഗോപിയുടെ വരികൾക്കുള്ള പ്രശംസകളാണ്. ചിത്രത്തിലെ ഹിന്ദി ഗാനം ഒഴികെയുള്ള മറ്റ് ഗാനങ്ങൾക്കെല്ലാം തന്നെ തൂലിക ചലിപ്പിച്ചത് മുരളി ഗോപിയാണെന്നതും ശ്രദ്ധേയമാണ്.

Related Posts

തൃശൂർ പൂരത്തിന് ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല
  • April 28, 2025

തൃശൂർ പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല. ഘടകക്ഷേത്രങ്ങളുടെ തിടമ്പേറ്റാനും രാമൻ എത്തില്ല. കഴിഞ്ഞതവണ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നു. ആന വരുമ്പോൾ തിരക്ക് കൂടുന്നതും, നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുകൊണ്ടാണ് പിൻമാറിയെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചു. പൂരത്തിനെത്തുന്ന കൊമ്പൻ രാമചന്ദ്രന് മടങ്ങിപ്പോകാൻ ജനത്തിരക്ക്…

Continue reading
ടൊവിനോയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ‘നരിവേട്ട’യിൽ കാണാം : ജെക്ക്സ് ബിജോയ്
  • April 28, 2025

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുകയാണ്. മെയ് പതിനാറിന് ആഗോള റിലീസായി എത്താൻ തയാറാകുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വേടന്റെ മാല പുലിപ്പല്ല് കൊണ്ടുള്ളത്; തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നത്; കേസെടുത്ത് വനം വകുപ്പ്

വേടന്റെ മാല പുലിപ്പല്ല് കൊണ്ടുള്ളത്; തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നത്; കേസെടുത്ത് വനം വകുപ്പ്

ഹൈബ്രിഡ് കഞ്ചാവ് കേസ്; ‘തസ്ലീമയെ 6 വർഷമായി അറിയാം, ഷൈനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്’; വെളിപ്പെടുത്തലുമായി മോഡൽ സൗമ്യ, അറസ്റ്റിന് സാധ്യത

ഹൈബ്രിഡ് കഞ്ചാവ് കേസ്; ‘തസ്ലീമയെ 6 വർഷമായി അറിയാം, ഷൈനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്’; വെളിപ്പെടുത്തലുമായി മോഡൽ സൗമ്യ, അറസ്റ്റിന് സാധ്യത

കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിൽ; ലഹരി ഉപയോ​ഗം സമ്മതിച്ചതായി പൊലീസ്

കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിൽ; ലഹരി ഉപയോ​ഗം സമ്മതിച്ചതായി പൊലീസ്

നന്ദന്‍കോട് കൂട്ടക്കൊല കേസ്: വിചാരണ നടപടികള്‍ പൂര്‍ത്തിയായി; വിധി മേയ് 6ന്

നന്ദന്‍കോട് കൂട്ടക്കൊല കേസ്: വിചാരണ നടപടികള്‍ പൂര്‍ത്തിയായി; വിധി മേയ് 6ന്