നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മശുദ്ധീകരണത്തിന്റെ ഒരു മാസം. വിശ്വാസികൾക്ക് ഇത് പുണ്യകാലം.മറ്റുളളവന്റെ വേദന തന്റെതാകുന്ന ആത്മസമർപ്പണത്തിന്റെ മുപ്പത് ദിവസം. പകൽ മുഴുവൻ ആഹാരപാനിയങ്ങൾ ഉപേക്ഷിച്ചുളള വ്രതാനുഷ്ടാനം
പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. അതുകൊണ്ടാണ് റമദാന് ഇത്രയേറെ പവിത്രത കല്‍പ്പിക്കപ്പെടുന്നതും. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്നാണ് വിശ്വാസം. അടുത്ത ഒരു വർഷത്തേക്കുളള ഊർജം സംഭരിക്കാനുളള കാലം കൂടിയാണ് വിശ്വാസികൾക്ക് ഈയൊരു മാസം.പള്ളികളും ഭവനങ്ങളും വിശുദ്ധമാസത്തിന് നേരത്തെത്തന്നെ ഒരുങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കും.






