അപാര ‘സ്‌ക്രീന്‍ പ്രെസന്‍സും’ സമ്മിശ്ര വികാരങ്ങള്‍ ഓളംവെട്ടുന്ന മുഖവും ഏത് കഥാപാത്രവും ഏറ്റെടുക്കുന്ന ചങ്കൂറ്റവും; മലയാളത്തിന്റെ ഭരത് ഗോപിയെ ഓര്‍ക്കുമ്പോള്‍…

നടന്‍ ഭരത് ഗോപി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 17 വര്‍ഷം. മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് ഊടും പാവും നെയ്ത മഹാനടനായിരുന്നു ഭരത് ഗോപി. നാടകത്തിലൂടെ സിനിമയിലെത്തിയ ഗോപി, നടനായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. യവനികയിലെ തബലവാദകന്‍ അയ്യപ്പന്‍, കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി, പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പ്, പാളങ്ങളിലെ വാസു മേനോന്‍, കാറ്റത്തെ കിളിക്കൂടിലെ പ്രൊഫസര്‍ ഷേക്സ്പിയര്‍ കൃഷ്ണപിള്ള തുടങ്ങി മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെയാണ് മലയാളിക്ക് ഭരത്‌ഗോപി സമ്മാനിച്ചത്. (Actor bharat gopi 17th death anniversary)

താരശോഭയേക്കാള്‍ അഭിനയത്തെ സൗന്ദര്യമായി സ്വീകരിച്ച നടനായിരുന്നു ഭരത് ഗോപി. അനായാസമായ ഭാവചലനങ്ങള്‍ കൊണ്ട് അഭിനയകലയ്ക്ക് നവപരിവേഷം നല്‍കി ഗോപി. നാടകരംഗത്തു നിന്നുമാണ് ഭരത് ഗോപി സിനിമയിലെത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ തൊഴില്‍രഹിതനായ യുവാവായി വേഷമിട്ട ഗോപി, അടൂരിന്റെ തന്നെ കൊടിയേറ്റത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി.

ഏതു കഥാപാത്രത്തിനും പാകമായിരുന്നു ഗോപി. എത്ര കണ്ടാലും മതിവരാത്ത ഒരു ചാരുത ഗോപിയുടെ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി.അരവിന്ദന്‍, കെ.ജി.ജോര്‍ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങി പ്രഗത്ഭ സംവിധായകരെല്ലാം തന്നെ ഗോപിയിലെ പ്രതിഭയെ അറിഞ്ഞ് ഉപയോഗിച്ചു. ദേശീയ പുരസ്‌കാരത്തിനു പുറമേ, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നാല് തവണ ഭരത് ഗോപിയെ തേടിയെത്തി. പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും, മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയായി തന്നെ ഭരത് ഗോപി ഓര്‍മ്മിക്കപ്പെടും.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌