
എൻ പ്രശാന്ത് ഐഎഎസിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയിൽ ചെന്ന് കയറി കേശ നിർമാർജ്ജനം ചെയ്യാൻ ശ്രമിച്ചു അതാണ് പ്രശാന്ത് ചെയ്ത കുറ്റമെന്നാണ് വേണുഗോപാൽ പോസ്റ്റിലൂടെ പറയുന്നത്. പ്രശാന്തിന് ലഭിച്ച സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നത് എന്ന് വേണുഗോപാൽ. ഇംഗ്ലീഷ് സാഹിത്യവും ഇടകലർത്തിയാണ് ഇൻസ്റ്റാഗ്രാമിലെ പോസ്റ്റ്.
അതേസമയം, സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിനെ സമീപിച്ചേക്കും. എൻ പ്രശാന്ത് ഫയല്‍ മുക്കിയെന്ന് എ ജയതിലക് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പരസ്യ പോര് ആരംഭിച്ചത്.വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാജ രേഖ ചമച്ചുവെന്നതടക്കം എൻ പ്രശാന്ത് നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രശാന്തിനെ സസ്‌പെന്റ് ചെയ്തിരുന്നു.എന്നാൽ നിയമപോരാട്ടം തുടരുമെന്നാണ് എൻ പ്രശാന്തിന്റെ നിലപാട്.