സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ് ഡോളറിനെതിരെ 84.76 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ബ്രിക്‌സ് കറന്‍സിയെക്കുറിച്ച് നല്‍കിയ സൂചന, യൂറോ സോണിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുതലായവ വലിയ അളവോളം രൂപയുടെ വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത്രയേറെ പ്രതികൂല സാഹചര്യമുണ്ടായിട്ടും വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപയ്ക്ക് മാറാന്‍ കഴിഞ്ഞതായി മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. (Rupee falls to all-time low of 84.76 against US dollar)

ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപ 84.75 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. തിങ്കളാഴ്ച രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് റെക്കോര്‍ഡ് താഴ്ചയായ 84.72ലെത്തിയിരുന്നു.

ബ്രെന്റ് ക്രൂഡ് 0.18 ശതമാനം ഉയര്‍ന്ന് ബാരലിന് 71.96 ഡോളറിലെത്തി. അതിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. നേരിയ വര്‍ധനവാണ് ഇന്ന് വിലയില്‍ രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 57040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 7130 രൂപയാണ് വില.

Related Posts

ആരോഗ്യസംരക്ഷണത്തിന്റെ പുതിയ മാതൃക: പിലാറ്റീസ്‌ സെന്ററുമായി തിരുവനന്തപുരം സ്വദേശി
  • May 30, 2026

അധികം ജനശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ഒരു വ്യായാമ മുറയാണ് പിലാറ്റീസ്‌. തുടക്കം ജർമ്മനിയിൽ. എന്നാൽ ഇന്ന് തിരുവനന്തപുരം ജില്ലയിലും സ്വന്തമായി ഒരു പിലാറ്റീസ് സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സിനിമ- സംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ആയിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടകൻ. തിരുവനന്തപുരം സ്വദേശിയായ സ്നേഹ…

Continue reading
‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…
  • May 30, 2026

കേരളത്തിൽ നിയമവിരുദ്ധ വാടക ഗർഭ മാഫിയകൾ സജീവം. കേരളത്തിലെ വാടക ഗർഭപാത്ര മാഫിയയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. വാടക ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ നൽകും. വാടക ഗർഭ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരോഗ്യസംരക്ഷണത്തിന്റെ പുതിയ മാതൃക: പിലാറ്റീസ്‌ സെന്ററുമായി തിരുവനന്തപുരം സ്വദേശി

ആരോഗ്യസംരക്ഷണത്തിന്റെ പുതിയ മാതൃക: പിലാറ്റീസ്‌ സെന്ററുമായി തിരുവനന്തപുരം സ്വദേശി

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്