ആസൂത്രണം ചെയ്തത് പോലെ സഭ തടസ്സപ്പെടുത്തുന്നതിനുള്ള പ്രകോപനപരമായ നീക്കങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി വീണാ ജോർജ്. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടി. എന്തുകൊണ്ട് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടി എന്ന് കേരള സമൂഹത്തോട് പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന് മന്ത്രി വീണാ ജോർജ്ജ് സമൂഹമാധ്യമത്തിലെഴുതിയ കുറുപ്പിൽ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവും എന്ന മട്ടില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ സംബന്ധിച്ച് നിയമസഭ ചട്ടം 50 പ്രകാരം അടിയന്തരമായി സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഇന്നത്തെ നിയമസഭയിലെ ആവശ്യം. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാമെന്ന് ബഹു. മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ സഭ തടസ്സപ്പെടുത്തുന്നതിനുള്ള പ്രകോപനപരമായ നീക്കങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
· അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും എന്തുകൊണ്ട് പ്രതിപക്ഷം ഒളിച്ചോടി?
· എന്തുകൊണ്ട് അടിയന്തര പ്രമേയ ചര്‍ച്ച പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു?
· പ്രതിപക്ഷത്തിന് ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്?
· ഈ വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം ഭയപ്പെടുന്നത് എന്ത്കൊണ്ട്?
ഈ വിഷയത്തില്‍ സത്യം പുറത്ത് വരരുത് എന്ന് പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കും നിര്‍ബന്ധമുണ്ട് എന്നത് വ്യക്തം.
അത് എന്തുകൊണ്ട്?