വോയിസ് കോളിനും SMSനും മാത്രമായി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ

വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ഭാരതി എയർടെൽ. രണ്ട് റീചാർജ് പ്ലാനുകളാണ് എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന രണ്ട് പ്ലാനുകൾ പുനഃക്രമീകരിച്ചാണ് പുതിയ പ്ലാനുകൾ എത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നാണ് നീക്കം.

ഇന്റർനെറ്റ് ഡേറ്റ നൽകിയിരുന്ന 509 രൂപയുടെ പ്ലാനാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഡേറ്റ ഒഴിവാക്കി അൺലിമിറ്റഡ് വോയ്‌സ് കോളും 900 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി. ദീർഘകാല വോയ്‌സ് കോൾ, എസ്എംഎസ് സേവനങ്ങൾ വേണ്ടവർക്കാണ് മറ്റൊരു പ്ലാൻ എത്തിച്ചിരിക്കുന്നത്. ഒരു വർഷം കാലാവധിയുള്ള 1999 രൂപയുടേതാണ് ഈ പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളും 3600 എസ്എംഎസും ഇതിൽ ലഭിക്കും. നേരത്തെ 24 ജിബി ഇന്റർനെറ്റ ഡേറ്റ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒഴിവാക്കിയാണ് പ്ലാൻ പുനഃക്രമീകരിച്ചിരിക്കുന്നത്.

ടെലികോം കമ്പനികൾ ഇന്റർനെറ്റ് ഡേറ്റ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്.ആവശ്യമില്ലാതെ ഡേറ്റ വാങ്ങുന്നതിന് പകരം ആവശ്യമുള്ള സേവനത്തിന് മാത്രം പണം ചെലവഴിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്നതാണ് പുതിയ ഭേ​ദ​ഗതി.

പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി നിലവിലെ 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് ഉയർത്താനും പുതിയ നിയമത്തിലൂടെ ടെലികോം കമ്പനികൾ നിർബന്ധിതരാക്കുന്നതാണ് നിയമത്തിലെ ഭേദ​ഗതി. പുതിയ പ്ലാനുകൾ വരുന്നത് ആവശ്യമില്ലാതെ ഡേറ്റക്കായി പണം ചെലവഴിക്കുന്നവർക്കും ഡേറ്റ ഉപയോഗിക്കാത്തവർക്കും വലിയ ആശ്വാസം നൽകുന്നതാണ്.

Related Posts

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ
  • April 14, 2026

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ. മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്കരണം അവസാനിപ്പിക്കില്ല. മാനേജ്മെൻറ്റ് ആരാണെന്ന് ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല. സീനിയർ…

Continue reading
‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല
  • April 11, 2026

ബിഷപ്പുമാര്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം, വരുതിക്ക് കൊണ്ടുവന്നുകളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകന്ന ഒന്നല്ലെന്ന് രമേശ് ചെന്നിത്തല…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു