റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വൻ വിമർശനങ്ങൾക്കും ചിത്രം വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തീയേറ്ററുകളിൽ സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര നിരൂപണം നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പെറ്റിഷൻ ഫയൽ ചെയ്തു. മദ്രാസ് ഹൈക്കോടതിയിലാണ് പെറ്റിഷൻ ഫയൽ ചെയ്തിരിക്കുന്നത്.

അഭിഭാഷകനായ വിജയൻ സുബ്രഹ്മണ്യൻ മുഖേനയാണ് ടിഎഫ്എപിഎ കേസ് ഫയൽ ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതുതായി റിലീസ് ചെയ്ത സിനിമകൾ അവലോകനം ചെയ്യുമ്പോൾ ഓൺലൈൻ സിനിമാ നിരൂപകർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിട്ട് ഹർജി ഇന്ന് ജസ്റ്റിസ് എസ്.സൗന്തർ പരിഗണിക്കും.

സിനിമാ നിരൂപണങ്ങളുടെ പേരിൽ വ്യക്തിഹത്യയും വിദ്വേഷവും വളർത്തുന്നതിനെ തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നേരത്തെ നാല് പേജ് നീണ്ട പ്രസ്താവനയിൽ അപലപിച്ചിരുന്നു. ഇന്ത്യൻ 2, വേട്ടയ്യൻ, കങ്കുവ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളെ YouTube FDFS പൊതു നിരൂപണങ്ങൾ വളരെയധികം ബാധിച്ചുവെന്നും തിയേറ്ററുകളിൽ യൂട്യൂബർമാരെ നിരോധിക്കണമെന്നും തമിഴ്‌നാട് ചലച്ചിത്ര നിർമ്മാതാക്കൾ കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, തീയേറ്ററുകളിലെ പരാജയത്തിന് ശേഷം സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യയുടെ കങ്കുവ ഒടിടിയിലേക്ക് എത്തുകയാണ്. ഡിസംബർ 13 ന് ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും.കങ്കുവയുടെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.

നവംബർ 14 നായിരുന്നു ചിത്രം വേൾഡ് വൈഡ് റിലീസായത്. ചിത്രത്തിൽ കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Related Posts

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
  • July 7, 2025

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. ഗതാഗത കമ്മീഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമര പ്രഖ്യാപനം. നാളെ രാവിലെ മുതൽ വൈകീട്ട് വരെയാണ് പണിമുടക്ക്. ബസ് നിരക്ക് വർധിപ്പിക്കുക, കാലങ്ങളായി ഒരേ നിരക്കിൽ തുടരുന്ന വിദ്യാർഥികളുടെ കൺസഷൻ നിരക്ക് അടിയന്തരമായി…

Continue reading
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ
  • July 7, 2025

സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി തന്നെ സാന്ദ്ര അപമാനിച്ചതിനാണ് കേസ് നൽകിയിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. മലയാള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി

ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി