പേജർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ: നസ്രള്ളയെ വധിക്കാൻ പച്ചക്കൊടി വീശിയതും നെതന്യാഹു

ലബനനിലെ പേജ് ആക്രമണത്തിനും പിന്നിൽ തങ്ങൾ ആണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.3000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 40 ഓളം പേർ കൊല്ലപ്പെടുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്രയേൽ ഏറ്റെടുത്തിരിക്കുന്നത്.

ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്ന് നെതന്യാഹു പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ വക്താവാണ് വാർത്താ ഏജൻസിയായ എ എഫ് പിയോട് പ്രതികരിച്ചത്. ഹിസ്‌ബുള്ള തലവൻ ഹസ്സൻ നസ്രളയെ വധിച്ച ബെയ്റൂത്തിലെ ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്നും അദ്ദേഹം പറഞ്ഞതയാണ് സ്ഥിരീകരണം. ഞായറാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

ലബനനിൽ ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും ആണ് സെപ്റ്റംബർ 17, 18 തീയതികളിലായി പൊട്ടിത്തെറിച്ചത്. ഈ പേജറുകളിൽ ജിപിഎസ്, ക്യാമറ, മൈക്രോഫോൺ പോലുള്ള ഒരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. എന്നിട്ടും എങ്ങിനെ ഇവ പൊട്ടിത്തെറിച്ചു എന്നുള്ളത് ലോകമാകെ അമ്പരപ്പുളവാക്കിയിരുന്നു. ഈ ആക്രമണത്തിൽ ലബനൻ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സാങ്കേതികവിദ്യക്കും തൊഴിലിനും മനുഷ്യത്വത്തിനും എതിരായ ആക്രമണം എന്നാണ് പേജ് ആക്രമണത്തെ ലബനൻ ഐക്യരാഷ്ട്രസഭയിൽ വിമർശിച്ചത്.

Related Posts

പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി; കൊടുംക്രൂരത 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച്
  • May 2, 2026

കൊല്ലം പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി. പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു റെഡിഡന്‍ഷ്യല്‍ സ്‌കൂളിലെ ക്രൂരത. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ തല കീഴായി നിര്‍ത്തി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പുനലൂര്‍ വെട്ടിത്തിട്ടയിലെ…

Continue reading
ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി
  • May 1, 2026

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്. ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് വനം വകുപ്പ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഓരോ വീടും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്ത്! മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ച് മുസ്‌ലിം ലീഗ്

ഓരോ വീടും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്ത്! മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ച് മുസ്‌ലിം ലീഗ്

‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

കൂത്താട്ടുകുളം സിപിഐഎമ്മിൽ കൂട്ടരാജി, 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു

കൂത്താട്ടുകുളം സിപിഐഎമ്മിൽ കൂട്ടരാജി, 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു

‘വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണം, അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ

‘വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണം, അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

‘വിഡിയുടെ പിആര്‍ ചതിക്കുഴിയില്‍ ലീഗ് വീഴരുത്’; കോട്ടയ്ക്കലില്‍ പച്ചപ്പടയുടെ പേരില്‍ ബാനര്‍; യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ളക്‌സ് യുദ്ധം

‘വിഡിയുടെ പിആര്‍ ചതിക്കുഴിയില്‍ ലീഗ് വീഴരുത്’; കോട്ടയ്ക്കലില്‍ പച്ചപ്പടയുടെ പേരില്‍ ബാനര്‍; യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ളക്‌സ് യുദ്ധം