പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

ട്വിലൈറ്റ് സാഗ, സ്‌പെൻസർ, ചാർളീസ്, ഏയ്ഞ്ചൽസ്, പാനിക്ക് റൂം, ഇൻട്രോ ദി വൈൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റൻ സ്റ്റെവാർട്ട് വിവാഹിതയായെന്ന് TMZ റിപ്പോർട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ തന്റെ പെൺസുഹൃത്തായ ഡിലൻ മെയറിന്റെ വിരലിൽ താരം മോതിരം അണിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു

ഏറെ നാളായി പ്രണയത്തിലായിരുന്ന ക്രിസ്റ്റൻ സ്റ്റെവാർട്ടിന്റെയും ഡിലൻ മെയറിന്റെയും ഡേറ്റിങ് ചിത്രങ്ങൾ പാപ്പരാസികൾ ആഘോഷമാക്കിയിരുന്നു. റോളിംഗ് സ്റ്റോൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങൾ കുട്ടികളെ വളർത്താൻ താല്പര്യപ്പെടുന്നുണ്ട് എന്ന് ക്രിസ്റ്റൻ സ്റ്റെവാർട്ട് വെളിപ്പെടുത്തിയത് മുതൽ ഇരുവരുടെയും വിവാഹാം ഉണ്ട ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 37 കാരിയായ ഡിലൻ മെയർ നടിയും എഴുത്തുകാരിയുമാണ്.

താരത്തിന്റെ ലോസാഞ്ചലസിലെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ നടി ആഷ്‌ലി ബെൻസണും, ബ്രെണ്ടൻ ഡെസിസ് എന്നിവർ പങ്കുചേർന്നു. വാമ്പയറിനെ സ്നേഹിച്ച പെൺകുട്ടിയുടെ കഥ പറഞ്ഞ ട്വിലൈറ്റ് സാഗ ചിത്രങ്ങളിലൂടെയായിരുന്നു ക്രിസ്റ്റൻ സ്റ്റെവാർട്ട് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ നായകൻ റോബർട്ട് പാറ്റിൻസണുമായുള്ള നടിയുടെ പ്രണയവും വേർപിരിയലും ഹോളിവുഡ് മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു.

പിന്നീട് താരം ഡയാന രാജകുമാരിയായി അഭിനയിച്ച സ്‌പെൻസർ എന്ന ചിത്രവും നിരൂപക പ്രശംസ നേടി. അഭിനയത്തെക്കൂടാതെ ‘ഹോംമേഡ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലെ ഒരു എപ്പിസോഡും, ‘കം സ്വിം’ എന്ന ഹ്രസ്വ ചിത്രവും ക്രിസ്റ്റൻ സ്റ്റെവാർട്ട് സംവിധാനം ചെയ്തിട്ടുണ്ട്. നിലവിൽ തന്റെ ആദ്യ മുഴുനീള ചിത്രമായ ‘ദി ക്രോണോളജി ഓഫ് വാട്ടർ’ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് താരം.

Related Posts

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും
  • June 23, 2025

ആര്യാടൻ ഷൗക്കത്ത് വിജയച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോൾ ലോകകപ്പ് ഉയര്‍ത്തി ലിയോണൽ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശൻ നിലമ്പൂരിലെ വിജയത്തിന്‍റെ സന്തോഷം പങ്കുവെച്ചത്. ചങ്ക്…

Continue reading
വീരവണക്കം’ പ്രദർശനത്തിന്
  • June 23, 2025

പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തിൽ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിൻ്റെയും പരസ്പരസ്നേഹത്തിൻ്റെയും കഥ പറയുന്ന അസാധാരണമായ ഒരു തമിഴ് ചലച്ചിത്രമാണ് ‘വീരവണക്കം’. വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ തമിഴ് ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും പ്രദർശനത്തിന് സജ്ജമായിക്കഴിഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

വീരവണക്കം’ പ്രദർശനത്തിന്

വീരവണക്കം’ പ്രദർശനത്തിന്

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു